HOME
DETAILS
MAL
കാറും ലോറിയും കൂട്ടിയിടിച്ചു; എട്ടുപേര്‍ക്കു പരുക്ക്
backup
August 05 2016 | 01:08 AM
തിരൂരങ്ങാടി: മിനിലോറിയും കാറും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരുക്ക്. കാര്‍ യാത്രികരും തൃശൂര്‍ ചാവക്കാട് സ്വദേശികളുമായ ശറഫുദ്ദീന്‍(55), ഹസീന (40), മുഹമ്മദ് സിയാദ് ( 22), സൈനുല്‍ ആബിദ്(48), റുഖിയ(38), ഫാത്തിമ(15), ആയിഷ(14), സൗദ(11) എന്നിവരെയാണു പരുക്കുകളോടെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദേശീയപാത കൊളപ്പുറത്ത് ഇന്നലെ പുലര്‍ച്ചെയാണ് അപകടം. കോഴിക്കോടു നിന്നും ചാവക്കാട്ടേക്കു പോവുകയായിരുന്ന കാറില്‍ എതിരേ വന്ന ലോറിയാണ് ഇടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."