കെ.എസ്.ഇ.ബി വെബ്‌സൈറ്റ് നിശ്ചലം; ഉപഭോക്താക്കള്‍ വലയുന്നു
ചങ്ങനാശേരി: കെ.എസ്.ഇ.ബിയുടെ വെബ്‌സൈറ്റ് പ്രവര്‍ത്തനം നിശ്ചലമായിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍നടപടി ഉണ്ടാകുന്നില്ല. ഇതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി കെ.എസ്.ഇ.ബിയില്‍ എത്തുന്ന ഉപഭോക്താക്കള്‍ വലയുകയാണ്.
വര്‍ഷത്തിലൊരിക്കല്‍ കെ.എസ്.ഇ.ബിയുടെ സെര്‍വര്‍ അപ്‌ഡേഷന്‍ നടത്തുന്നതിന്റെ ഭാഗമായി ഈ ആഴ്ച ആദ്യത്തോടെ സെര്‍വര്‍ ഓഫാക്കിയതാണ് കാരണമായി കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്. അപ്‌ഡേഷന്‍ പൂര്‍ത്തിയായി എട്ടാം തിയതിയോടെ സൈറ്റ് ശരിയാകുമെന്നാണ് അറിയിച്ചിരുന്നതെന്ന് ഉദ്യാഗസ്ഥര്‍ പറയുന്നു. എന്നാല്‍ പത്താം തിയതിയായിട്ടും ശരിയാകാത്തതുമൂലം കെ.എസ്.ഇ.ബിയില്‍ എത്തുന്ന ഉപഭോക്താക്കള്‍ വലയുകയാണ്. ഇതിനെ തുടര്‍ന്ന് ഓഫിസിലെത്തുന്നവരോട് ഉദ്യോഗസ്ഥര്‍ പറയുന്നത് അടുത്തയാഴ്ച ശരിയാകുമെന്നാണ്. വെബ്‌സൈറ്റ് തകരാറിനെ തുടര്‍ന്ന് പുതിയ കണക്ഷന്‍, ബില്‍ അടയ്ക്കുന്നതിനുള്ള സേവനങ്ങള്‍, താരിഫുകള്‍ വ്യത്യാസപ്പെടുത്തല്‍, ബില്ലിലെ പരാതികള്‍, താല്‍ക്കാലിക വെല്‍ഡിങ് വര്‍ക്ക് പെര്‍മിറ്റുകള്‍ തുടങ്ങി മറ്റു വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ ദിവസങ്ങളായി ഓഫിസില്‍ കയറിയിറങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."