കമ്യൂണിസ്റ്റ് ഐക്യം തടഞ്ഞത് സി.പി.എം: മുല്ലപ്പള്ളി
കണ്ണൂര്‍: കമ്യൂണിസ്റ്റ് ഐക്യം തടഞ്ഞതു കേരളത്തിലെ സി.പി.എമ്മാണെന്നു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.എം.പി സ്ഥാപകന്‍ എം.വി രാഘവന്റെ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സി.എം.പി (ജോണ്‍ വിഭാഗം) ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. കമ്യൂണിസ്റ്റ് ഐക്യം മനസില്‍ സൂക്ഷിച്ചിരുന്ന നേതാവായിരുന്നു എം.വി.ആര്‍. സി.പി.എം അക്രമം അവസാനിപ്പിച്ചാലേ കമ്യൂണിസ്റ്റ് ഐക്യം സാധ്യമാക്കൂ. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കാരിക്കാനുള്ള എം.വി.ആറിന്റെ നേതൃപാടവം വലുതായിരുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. സി.പി ജോണ്‍ അധ്യക്ഷനായി. എം.വി.ആര്‍ സ്മാരക അവാര്‍ഡ് പ്രൊഫ. എം.ആര്‍ ചന്ദ്രശേഖരനു മുല്ലപ്പള്ളി സമ്മാനിച്ചു. വി.പി വമ്പന്‍, പി.ടി ജോസ്, ഇല്ലിക്കല്‍ അഗസ്തി, സി.എ അജീര്‍, എ.കെ ബാലകൃഷ്ണന്‍, മാണിക്കര ഗോവിന്ദന്‍, എം.വി.ആറിന്റെ മകന്‍ എം.വി ഗിരീഷ് കുമാര്‍, പി. സുനില്‍കുമാര്‍, എം.പി മുരളി, എന്‍.സി സുമോദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."