ലോകത്ത് പൊതുകടം ഏറ്റവും കുറഞ്ഞ രാജ്യം ബ്രൂണൈ; ഏറ്റവും കൂടിയ രാജ്യം ജപ്പാന്‍
ജിദ്ദ: ലോകത്ത് പൊതുകടം ഏറ്റവും കുറഞ്ഞ രാജ്യം ബ്രൂണൈ. അതേ സമയം ലോകത്ത് ആഭ്യന്തരോല്‍പാദനത്തിന്റെ അടിസ്ഥാനത്തില്‍ പൊതുകടം ഏറ്റവും കൂടിയ രാജ്യം ജപ്പാനുമാണ്. മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 2.4 ശതമാനം മാത്രമാണ് ബ്രൂണൈയുടെ പൊതുകടം. രണ്ടാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന്റെ കടം 7.1 ശതമാനവും മൂന്നാം സ്ഥാനത്തുള്ള എസ്‌റ്റോണിയയുടെ കടം 8.4 ശതമാനവും നാലാം സ്ഥാനത്തുള്ള എസ്വാറ്റിനിയുടെ കടം 10 ശതമാനവും തൊട്ടുപിന്നിലുള്ള ബുറുണ്ടിയുടെ കടം 13.2 ശതമാനവും ആണ്. റഷ്യയുടെ പൊതുകടം മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 13.5 ശതമാനവും കൈമാന്‍ ഐലന്റ്‌സിന്റെ പൊതുകടം 14.5 ശതമാനവും കുവൈത്തിന്റെ കടം 14.8 ശതമാനവും ലിബിയയുടെ പൊതുകടം 16.5 ശതമാനവും റിപ്പബ്ലിക് ഓഫ് കോംഗോയുടെ കടം 17 ശതമാനവും കൊസോവൊയുടെ കടം 17.1 ശതമാനവും ഫലസ്തീന്റെ പൊതുകടം 17.5 ശതമാനവും ക്യൂബയുടെയും നൈജീരിയയുടെയും കടങ്ങള്‍ 18.2 ശതമാനം വീതവും യു.എ.ഇയുടെ പൊതുകടം 18.6 ശതമാനവും ഗ്വിനിയയുടെ കടം 18.7 ശതമാനവുമാണ്.
ലോകത്ത് ആഭ്യന്തരോല്‍പാദനത്തിന്റെ അടിസ്ഥാനത്തില്‍ പൊതുകടം ഏറ്റവും കൂടിയ രാജ്യം ജപ്പാനാണ്. ജപ്പാന്റെ പൊതുകടം മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 238.2 ശതമാനമാണ്. രണ്ടാം സ്ഥാനത്ത് ഗ്രീസ് ആണ്. മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 181.1 ശതമാനമാണ് ഗ്രീസിന്റെ പൊതുകടം.
പൊതുകടം കൂടിയ രാജ്യങ്ങളുടെ കൂട്ടത്തില്‍ അഞ്ചു അറബ് രാജ്യങ്ങളുമുണ്ട്. ഇക്കൂട്ടത്തില്‍ പെട്ട ലെബനോന്റെ പൊതുകടം മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 151 ശതമാനവും ജോര്‍ദാന്റെ പൊതുകടം 94.2 ശതമാനവും ബഹ്‌റൈന്റെ കടം 93.4 ശതമാനവും ജിബൂത്തിയുടെ കടം 90.7 ശതമാനവും ഈജിപ്തിന്റെ പൊതുകടം 90.5 ശതമാനവുമാണ്.
ജപ്പാനും ഗ്രീസും അടക്കം പതിനാലു രാജ്യങ്ങളുടെ പൊതുകടം മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 100 ശതമാനത്തിലധികമാണ്. ഇക്കൂട്ടത്തില്‍ പെട്ട ലെബനോന്റെ പൊതുകടം 151 ശതമാനവും ഇറ്റലിയുടെ കടം 134.8 ശതമാനവും കേപ് വെര്‍ഡിന്റെ കടം 124 ശതമാനവും പോര്‍ച്ചുഗലിന്റെ കടം 121.5 ശതമാനവും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ പൊതുകടം 117.7 ശതമാനവും മൊസാംബിക്കിന്റെ കടം 113 ശതമാനവും സിങ്കപ്പൂരിന്റെ പൊതുകടം 112.2 ശതമാനവും ഭൂട്ടാന്റെ പൊതുകടം 110.1 ശതമാനവും അമേരിക്കയുടെ പൊതുകടം 106.1 ശതമാനവും ജമൈക്കയുടെ പൊതുകടം 103.3 ശതമാനവും സൈപ്രസിന്റെ പൊതുകടം 102.5 ശതമാനവും ബെല്‍ജിയത്തിന്റെ കടം 102 ശതമാനവുമാണ്.
അതിനിടെ ലോകത്ത് ആഭ്യന്തരോല്‍പാദനത്തിന്റെ അടിസ്ഥാനത്തില്‍ പൊതുകടം ഏറ്റവും കൂടിയ രാജ്യം ജപ്പാനാണ്. ജപ്പാന്റെ പൊതുകടം മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 238.2 ശതമാനമാണ്.
അതിനിടെ ലോകത്ത് പൊതുകടം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ സഊദി അറേബ്യയും ഇടം പിടിച്ചു. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം സഊദി അറേബ്യയുടെ പൊതുകടം 56,000 കോടി റിയാലാണ്. മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 19.1 ശതമാനമാണ് സഊദിയുടെ പൊതുകടം. രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനം 2.93 ട്രില്യണ്‍ റിയാലാണ്. സമീപ കാലം മുതലാണ് സഊദി വിദേശങ്ങളില്‍ നിന്ന് കടമെടുക്കുന്നതിന് തുടങ്ങിയത്. അതിനു മുമ്പ് ആഭ്യന്തര വിപണയില്‍ നിന്നാണ് സര്‍ക്കാര്‍ വായ്പകളെടുത്തിരുന്നത്. 2016 ഒക്‌ടോബറില്‍ ഡോളറിലുള്ള ബോണ്ടുകള്‍ പുറത്തിറക്കി സഊദി വിദേശത്തു നിന്ന് ധനസമാഹരണം നടത്തിയിരുന്നു. 1,750 കോടി ഡോളറിന്റെ ബോണ്ടുകളാണ് അന്ന് പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."