രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ മതേതര ശാക്തീകരണം അനിവാര്യം: ഇ.ടി മുഹമ്മദ് ബഷീര്‍
ദമാം: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ രാജ്യത്തെ പിന്നോക്ക ന്യൂനപക്ഷ ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന മത സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ പിന്തുണ അനിവാര്യമാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ ഭാവി എന്ന പ്രമേയത്തില്‍ സഊദി കെ.എം.സി.സി കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി ദമാമില്‍ സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം.കേരളീയ മാതൃകയില്‍, രാജ്യത്തെ പിന്നോക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളെ വൈജ്ഞാനികപരമായും സാമൂഹികപരമായും ഉന്നതിയില്‍ എത്തിക്കുക എന്നതാണ് പ്രാഥമികമായി ഈ വിഷയത്തില്‍ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിഴക്കന്‍ പ്രവിശ്യയില്‍ ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം എത്തിയ രാമനാഥപുരം പാര്‍ലമെന്റ് അംഗം നവാസ് ഗനി, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. പ്രവിശ്യാ കെഎംസിസി പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂര്‍ അധ്യക്ഷത വഹിച്ചു.
വിവിധ സംഘടകളെ പ്രതിനിധീകരിച്ചു അബ്ദുറഹ്മാന്‍ അറക്കല്‍ (സഊദി ഇസ്ലാമിക് സെന്റര്‍), മുഹമ്മദ് ഇദ്രീസ് സ്വലാഹി (കെ എന്‍ എം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍) , കെ എം ബഷീര്‍ കെ ഐ ജി, ഫൈസല്‍ കൈതയില്‍ (ദമാം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് ലൈസേഷന്‍ റേഷന്‍) , നജീബ് അരഞ്ഞി ക്കല്‍ എംഎസ് എസ്, റഷീദ് ഉമ്മര്‍ സിജി, യു എ റഹീം ജുബൈല്‍, മന്‍സൂര്‍ പള്ളൂര്‍, ശ്രീ അബ്ദുല്‍ ഹമീദ്, മുഹമ്മദ് നജാത്തി, ഡോക്ടര്‍ ടി പി മുഹമ്മദ്, ഡോക്ടര്‍ ഉത്താന്‍ കോയ, ഫവാസ് ഹുദവി, ഡോക്ടര്‍ ജാഫര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.പ്രവിശ്യാ കെഎംസിസി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും, ഡോ: അബ്ദുല്‍ സലാം കണ്ണിയന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."