HOME
DETAILS
MAL
കൂടത്തായി കൊലപാതകം ;വ്യാജ ഒസ്യത്ത് കേസില്‍ തഹസില്‍ദാരുടെ മൊഴി രേഖപ്പെടുത്തും
backup
October 14 2019 | 05:10 AM
തിരുവനന്തപുരം: കൂടത്തായി കൊലപാതകകേസില്‍ തഹസില്‍ദാര്‍ ജയശ്രീയുടെ മൊഴി ഇന്നെടുക്കും. വ്യാജരേഖകള്‍ ഉപയോഗിച്ച് നികുതിയടക്കാന്‍ ജോളിയെ സഹായിച്ചെന്ന വകുപ്പതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഡെപ്യൂട്ടി കലക്ടര്‍ സി.ബിജുവാണ് മൊഴിരേഖപ്പെടുത്തുക. അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരം ജയശ്രീ കോഴിക്കോട് കലക്ടറേറ്റില്‍ എത്തി.
അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ജയശ്രീക്കെതിരേ നടപടിയെടുക്കാനാണു നീക്കം.
ജയശ്രീക്കു കൈമാറാനെന്ന പേരില്‍ ജോളി സയനൈഡ് വാങ്ങിയതായും പൊലിസിനു വിവരം ലഭിച്ചിരുന്നു. വ്യാജ ഒസ്യത്ത് നിര്‍മിച്ച കാലയളവില്‍ കൂടത്തായി വില്ലേജ് ഓഫിസറുടെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാറായിരുന്നു ജയശ്രീ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."