വനംവകുപ്പിന്റെ നിസ്സംഗത അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു
മണ്ണാര്‍ക്കാട്: വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായ കല്ലടിക്കോട് മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ അപകടമരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ ശാശ്വത പരിഹാരം കാണുന്നതിനായി ചുള്ളിയംകുളം ഹോളീഫാമിലി പാരിഷ് ഹാളില്‍ വിപുലമായ ജനകീയ ചര്‍ച്ച സംഘടിപ്പിച്ചു. കോങ്ങാട് എം.എല്‍.എ കെ.വി. വിജയദാസ് മുെൈന്‍കയ്യടുത്താണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് സുരക്ഷാ മുന്‍കരുതലുകള്‍ ആലോചിച്ചത്. ഇതുവരെ 11 ഓളം പേര്‍ ഇവിടെ അപകടത്തില്‍പ്പെട്ട് മരിച്ചതായാണ് കണക്ക്. ഇത്തരം സന്ദര്‍ഭത്തിലാണ് മീന്‍വല്ലത്തെത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. നിലവില്‍ വനസംരക്ഷണ സമിതിക്കാണ് മീന്‍വല്ലം വിനോദ സഞ്ചാര കേന്ദ്രത്തിന്റെ മേല്‍നോട്ടം. മൂന്നേക്കര്‍ സെന്ററിലുള്ള വനസംരക്ഷണ സമിതി ഓഫീസില്‍ നിന്നും മുതിര്‍ന്ന ഒരാള്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയും ഈടാക്കികൊണ്ടുള്ള പാസ് നല്‍കിയാണ് വെള്ളച്ചാട്ടത്തിലേക്ക് സന്ദര്‍ശകരെ കടത്തിവിടുന്നത്. വെള്ളച്ചാട്ടത്തില്‍ എത്തുന്നവരെ നിയന്ത്രിക്കുവാന്‍ രണ്ട് വനസംരക്ഷണ സമിതി അംഗങ്ങള്‍ പകല്‍സമയത്ത് ഉണ്ടാവാറുണ്ടെങ്കിലും അപകടങ്ങള്‍ തുടര്‍കഥയാകുന്ന സാഹചര്യത്തിലാണ് ജനകീയ ചര്‍ച്ച വിളിച്ചുചേര്‍ത്തത്. വനംവകുപ്പും വനം സംരക്ഷണ സമിതിയും വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്തിട്ടും അപകടങ്ങള്‍ കുറയുന്നില്ല.ഇവിടെ എത്തുന്നവര്‍ പാറകളില്‍ കയറുന്നതാണ് മിക്കപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. മദ്യപിച്ചെത്തുന്നവരും പ്രശ്‌നമാകാറുണ്ട്. വളരെയധികം വഴുക്കലുള്ള പാറയില്‍ തണുപ്പ് ഏറെയുള്ള വെള്ളത്തിലേക്ക് പതിച്ചാല്‍ രക്ഷപ്പെടുക അസാധ്യം. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ സന്ദര്‍ശകരെ വെള്ളച്ചാട്ടത്തിലേക്ക് കടത്തിവിടുന്നതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ശക്തമായ സുരക്ഷാവേലി ഒരുക്കണം എന്നാണ് സന്ദര്‍ശകരുടെ ആവശ്യം. വനംവകുപ്പിന്റെ നിസ്സംഗത അപകടസാധ്യതക്ക് കൂടുതല്‍ വഴിയൊരുക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ജയശ്രീ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചന്‍, ഡോ. ബോബി മാണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തകുമാരി, വി.കെ. ഷൈജു, എ.എസ്.ഐ. കൃഷ്ണന്‍കുട്ടി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."