HOME
DETAILS

നവോത്ഥാനത്തെ എതിര്‍ക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയില്‍: മന്ത്രി കെ.ടി ജലീല്‍

  
backup
November 11 2018 | 05:11 AM

%e0%b4%a8%e0%b4%b5%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%8e%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

കൊണ്ടോട്ടി: നവോഥാന പുരോഗമന നടപടികളെ എതിര്‍ക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയിലാണെണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പരിഷ്‌കാര്‍ത്താക്കളുടെ നിരന്തര ഇടപെടലാണ് ലോകത്ത് ദുരാചാരങ്ങള്‍ ഇല്ലായ്മ ചെയ്തത്.
അന്ധവിശ്വാസങ്ങള്‍ എല്ലാ കാലത്തും പ്രചരിപ്പിച്ചിട്ടുള്ളത് മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലാണ്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പ്രസക്തി ഇന്നും നഷ്ടപെട്ടിട്ടില്ലെന്നാണ് കേരളത്തിലെ സംഭവങ്ങള്‍ തെളിയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എ.ഡി.എം വി. രാമചന്ദ്രന്‍ അധ്യക്ഷനായി. 'നവോത്ഥാന പോരാട്ട സ്മരണ' പ്രഭാഷണം മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ ടി.കെ ഹംസ നിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് നടത്തിയ ഉപന്യാസ മത്സരത്തില്‍ വിജയികളായ ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസ്.എസിലെ ടി. ആദില്‍, എം.എസ്.പി.എച്ച്.എസ്.എസിലെ അനീസ് ഫയാസ് എന്നിവര്‍ക്കുള്ള ഉപഹാരം മന്ത്രി നല്‍കി. മാപ്പിളകലാ അക്കാദമിയുടെ വാര്‍ത്താ പത്രിക മന്ത്രി കെ.ടി ജലീല്‍ അക്കാദമി ചെയര്‍മാന്‍ ടി.കെ ഹംസക്ക് നല്‍കി പ്രകാശനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അയ്യപ്പന്‍, നഗരസഭാ കൗണ്‍സിലര്‍ പി. അബ്ദുറഹ്മാന്‍, ജില്ലാ ലൈബ്രറി കൗസില്‍ സെക്രട്ടറി എന്‍. പ്രമോദ് ദാസ്, വിമുക്തി കോഡിനേറ്റര്‍ ബി. ഹരികുമാര്‍, പുരാരേഖാ വകുപ്പ് ജില്ലാ കോഡിനേറ്റര്‍ കെ.പി സുപിന്‍, വൈദ്യര്‍ അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതപരിവര്‍ത്തനം ജനസംഖ്യാ വ്യതിയാനമുണ്ടാക്കുന്നു; ഓരോ കുടുംബത്തിലും മൂന്ന് കുട്ടികള്‍ വേണം; മോഹന്‍ ഭാഗവത്

National
  •  20 days ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യയുടെ കളി മാറ്റിമറിക്കുക ആ മൂന്ന് താരങ്ങളായിരിക്കും: സെവാഗ്

Cricket
  •  20 days ago
No Image

സഊദിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴ; അസീറില്‍ മിന്നല്‍ പ്രളയത്തില്‍ കാറുകള്‍ ഒലിച്ചുപോയി

Saudi-arabia
  •  20 days ago
No Image

റോയൽസിനെയും വീഴ്ത്തി കൊച്ചിയുടെ ഹീറോയായി; സഞ്ജുവിന്റെ സ്വപ്ന കുതിപ്പ് തുടരുന്നു

Cricket
  •  20 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇന്ത്യൻ ശതകോടീശ്വരൻ ബൽവിന്ദർ സിംഗ് സാഹ്നിക്കെതിരായ പിഴ മുന്നൂറ്റിമുപ്പത് കോടി രൂപയായി ഉയർത്തി ദുബൈ കോടതി

uae
  •  20 days ago
No Image

രബീന്ദ്രനാഥ ടാഗോര്‍ മാധ്യമ പുരസ്‌കാരം സുരേഷ് മമ്പള്ളിക്ക് 

Kerala
  •  20 days ago
No Image

ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: ഡെവാൾഡ് ബ്രെവിസ്

Cricket
  •  20 days ago
No Image

അപകടത്തില്‍പ്പെട്ട കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെയും സംഘത്തെയും പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് നാട്ടുകാര്‍ | Video

National
  •  20 days ago
No Image

വീണ്ടും മണ്ണിടിച്ചില്‍; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു

Kerala
  •  20 days ago
No Image

തലപ്പാടി അപകടം: മരിച്ചവരുടെ എണ്ണം ആറായി; ബസ്സിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന് എംഎല്‍എ

Kerala
  •  20 days ago