പിണറായിയുടെ വലിപ്പം കണ്ട് പൊലിസ് ഞെളിയണ്ടെന്ന് കെ. സുധാകരന്
മാനന്തവാടി: മുഖ്യമന്ത്രി പിണറായിയുടെ വലിപ്പം കണ്ട് പൊലിസ് ഞെളിയണ്ടെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്. ശബരിമല സന്ദേശ യാത്രയുമായി മാനന്തവാടിയിലെത്തിയ അദ്ദേഹം ഗാന്ധി പാര്‍ക്കില്‍ സംസാരിക്കവെയാണ് കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ നടന്ന പൊലീസ് നടപടിക്കെതിരെ പ്രതികരിച്ചത്. വാറന്‍ഡിന്റെ പേരില്‍ വീട്ടില്‍ കയറി വലിച്ചിഴച്ച് മര്‍ദിക്കാന്‍ പൊലിസിന് ആരാണ് നിര്‍ദ്ദേശം നല്‍കിയതെന്ന് സുധാകരന് ചോദിച്ചു. ആദ്യം പോയി കൊലയാളി ഡിവൈ. എസ്.പിയെ പിടിക്ക്, എന്നിട്ട് മതി സാധാരണക്കാരനോടുള്ള പ്രതികാരം. നിയമം കൈയിലെടുക്കാന്‍ പൊലിസിന് ആരാണ് അധികാരം നല്‍കിയത്. ക്ഷമക്ക് ഒരതിരുണ്ടെന്നും ഗാന്ധിസം മാത്രം പഠിച്ചവരല്ല മാനന്തവാടിയിലെ കോണ്‍ഗ്രസുകാരെന്ന് പൊലിസ് മനസിലാക്കണമെന്നും സുധാകരന് പറഞ്ഞു. സി.ഐ.ടി.യുവില്‍ നിന്നും സി.പി.എമ്മില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന മാനന്തവാടി സ്വദേശി ജെയിംസിനെയും രാമചന്ദ്രനെയും കെ. സുധാകരന് ചടങ്ങില്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."