ജസ്റ്റിസ് കര്‍ണന്‍ എന്നും വിവാദങ്ങള്‍ക്കൊപ്പം
2011 ലാണ് ജസ്റ്റിസ് കര്‍ണന്‍ നിയമസംവിധാനത്തിനെതിരായ വിവാദപ്രസ്താവനകളും നടപടികളും ആരംഭിക്കുന്നത്.
ചെന്നൈയില്‍ വാര്‍ത്താസമ്മേളനം വിളിച്ച്, അദ്ദേഹത്തിനൊപ്പമുള്ള ജഡ്ജിമാരില്‍ ഒരാള്‍ ജാതീയമായി വിവേചനം കാണിച്ചുവെന്നായിരുന്നു ആരോപണം. ദലിതനായതിനാല്‍ സഹപ്രവര്‍ത്തകനായ ജഡ്ജി തന്നെ കാലുകൊണ്ട് തൊഴിച്ചുവെന്നും കര്‍ണന്‍ ആരോപിച്ചു.
= 2015ല്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കൃഷ്ണന്‍ കൗളിനെതിരേയും ജാതീയവിവേചനമുന്നയിച്ച് ജസ്റ്റിസ് കര്‍ണന്‍ രംഗത്തെത്തി. ദലിതനായതിനാല്‍ ചീഫ് ജസ്റ്റിസ് പീഡിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം.
= 2016 ഫെബ്രുവരിയില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരേ കര്‍ണന്‍ അഴിമതിയാരോപണം ഉന്നയിച്ചു. ഇതിനു പിന്നാലെ ഫെബ്രുവരി 12ന് സുപ്രിംകോടതി കര്‍ണനെ മദ്രാസ് ഹൈക്കോടതിയില്‍ നിന്നു കൊല്‍ക്കത്ത ഹൈക്കോടതിയിലേക്കു മാറ്റി.
=2016 ഫെബ്രുവരി 15നു സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയത്തിന്റെ സ്ഥലംമാറ്റ ശുപാര്‍ശ സ്വയം സ്റ്റേ ചെയ്തു സി.എസ്.കര്‍ണന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംനേടി.
=സ്ഥലംമാറ്റിയ സുപ്രിം കോടതി നടപടി കര്‍ണന്‍ സ്വയം സ്റ്റേ ചെയ്‌തെങ്കിലും പിന്നീട് കൊല്‍ക്കത്തയിലെത്തി. തന്റെ 'വീട്ടിലെ കോടതി'യില്‍ ഇരുന്നാണ് കര്‍ണന്‍ പിന്നീടുള്ള പോരാട്ടം നടത്തിയത്.
=മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരേ അഴിമതി ആരോപിച്ചു സുപ്രിം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്കു കത്തയച്ചതിനെ തുടര്‍ന്ന് കര്‍ണനെതിരേ കോടതിയലക്ഷ്യ നടപടി തുടങ്ങി.
=മെയില്‍ ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ ഉള്‍പ്പെടെ സുപ്രിംകോടതിയിലെ ഏഴു ജഡ്ജിമാര്‍ക്കു ജസ്റ്റിസ് സി.എസ്. കര്‍ണന്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് സമൂഹത്തെ ഞെട്ടിച്ചു.
=സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴു ജഡ്ജിമാര്‍ തന്റെ 'വീട്ടിലെ കോടതി'യില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവു പാലിച്ചില്ലെന്ന കാരണം കാട്ടിയാണു ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.
=2017 മെയ് ഒന്നിന് സമന്‍സ് കൈപ്പറ്റിയ സുപ്രിം കോടതി ജഡ്ജിമാര്‍ ജസ്റ്റിസ് കര്‍ണന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും നിര്‍ദേശം നല്‍കി.
=സുപ്രിം കോടതി നിര്‍ദേശത്ത തുടര്‍ന്നു കര്‍ണന്റെ വീട്ടിലെത്തി ഡോക്ടര്‍മാര്‍ക്കു ചായ നല്‍കിയശേഷം, വൈദ്യപരിശോധന നിരാകരിച്ചതിന്റെ കാരണം അദ്ദേഹം വിശദമായി എഴുതി നല്‍കി മടക്കി അയക്കുകയായിരുന്നു.
=മെയ് എട്ടിന്ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ ഉള്‍പ്പെടെ സുപ്രിംകോടതിയിലെ എട്ടു ജഡ്ജിമാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാന്‍ ജസ്റ്റിസ് കര്‍ണന്‍ ഉത്തരവിട്ടു. തന്നെ ജാതീയമായി അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് കര്‍ണന്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ശിക്ഷ വിധിച്ചത്. എട്ടുപേര്‍ക്ക് അഞ്ചുവര്‍ഷം തടവും ഒരോ ലക്ഷം രൂപ വീതം പിഴയുമായിരുന്നു ശിക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."