HOME
DETAILS
MAL
പീഡനക്കേസ്: ബിനോയ് കോടിയേരിയുടെ ഹരജി രണ്ടുവര്‍ഷത്തേക്ക് നീട്ടിവച്ചു
backup
October 15 2019 | 18:10 PM
മുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ തനിക്കെതിരായ എഫ്.ഐ.ആര് റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹരജി പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി രണ്ടു വര്‍ഷത്തേക്ക് നീട്ടി.
2021 ജൂണ്‍ മാസത്തേക്കാണ് ഹരജി മാറ്റിവച്ചത്. ഡി.എന്‍.എ പരിശോധനാ ഫലം വൈകുന്നതാണ് ഹരജി നീളാനുള്ള കാരണം. കലീനയിലെ ഫൊറന്‍സിക് ലാബില്‍ നിന്ന് ഡി.എന്‍.എ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഓഷിവാര പൊലിസ് ഇന്നലെ കോടതിയെ അറിയിച്ചു.
അതേസമയം ബിനോയിക്കെതിരെയെടുത്ത മാനഭംഗക്കേസ് അന്ധേരി മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."