കരിപ്പൂരില്‍ 23.6 ലക്ഷത്തിന്റെ സ്വര്‍ണവുമായി രണ്ട് യാത്രക്കാര്‍ പിടിയില്‍
കൊണ്ടോട്ടി: അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്തിയ 23.6 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ടു യാത്രക്കാരെ കരിപ്പൂര്‍ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കോഴിക്കോട് പേരാമ്പ്ര കല്ലോട് മീത്തല്‍ വീട്ടില്‍ റഫീഖ്(38), കോഴിക്കോട് എരയന്നൂര്‍ സ്വദേശി അബ്ദുല്‍ ശുക്കൂര്‍(40) എന്നിവരില്‍ നിന്നാണ് 810 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്.
മസ്‌കത്തില്‍ നിന്ന് ഒമാന്‍ എയര്‍ വിമാനത്തിലാണ് ഇരുവരും കരിപ്പൂരിലെത്തിയത്. ദേഹ പരിശോധനക്കിടെ സംശയം തോന്നിയ അധികൃതര്‍ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്.
ശുക്കൂറില്‍ നിന്ന് 466 ഗ്രാം സ്വര്‍ണവും റഫീഖില്‍ നിന്ന് 344 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. കരിപ്പൂരില്‍ ശരീരത്തിലും വസ്ത്രത്തിനടിയിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തുന്നത് പതിവായിട്ടുണ്ട്. പെട്ടെന്ന് കണ്ടെത്തില്ലെന്ന ധാരണയിലാണ് ഇത്തരത്തിലുള്ള കള്ളക്കടത്തെന്ന് കസ്റ്റംസ് പറഞ്ഞു.
എന്നാല്‍ ദേഹപരിശോധനയില്‍തന്നെ ഇവ പിടികൂടാനാകും. കരിപ്പൂര്‍ കസ്റ്റംസ് അസി. കമ്മിഷണര്‍മാരായ എസ്. രൂപേഷ്, ഡി.എന്‍ പാന്ത്, സൂപ്രണ്ടുമാരായ പി.കെ ഷാനവാസ്, ബി.പി ദാസ് മാലിക്, ഇന്‍സ്‌പെക്ടര്‍മാരായ അസീബ് ചേന്നാട്ട്, സത്യമേന്ദ്ര സിങ്, ദിനേഷ് കുമാര്‍, സന്ദീപ് നായര്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."