HOME
DETAILS

റോജോയില്‍ നിന്ന് ഇന്നും മൊഴിയെടുക്കും, എനിക്കും സഹോദരിക്കു നേരെയും വധശ്രമമുണ്ടായി, യു.എസിലായതിനാല്‍ ഞാന്‍ രക്ഷപ്പെട്ടു, നാട്ടില്‍ വരുമ്പോള്‍ പൊന്നാമറ്റത്ത് താമസിക്കാറില്ല; മനസ് തുറന്ന് റോജോ

  
backup
October 16 2019 | 04:10 AM

koodathayi-murder-case-follow-up-rojo-against-jolly12

 

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ മുഖ്യപരാതിക്കാരനായ റോജോയില്‍ നിന്ന് മൊഴിയെടുക്കുന്നത് ഇന്നും തുടരും. കഴിഞ്ഞ ദിവസവും റോജോയില്‍ നിന്ന് മൊഴിയെടുത്തിരുന്നു. നിര്‍ണായക വിവരങ്ങള്‍ റോജോ പൊലീസിനു നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജോളിയെ കുറിച്ച് സംശയമുണ്ടായിരുന്നെന്ന് റോജോ പൊലീസിന് മൊഴി നല്‍കി. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും റോജോ മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട റോയിയുടെ സഹോദരനാണ് റോജോ.

കേസിലെ മുഖ്യപ്രതിയായ ജോളി ജോസഫ് തന്റെ സഹോദരി രഞ്ജി തോമസിനെയും വധിക്കാന്‍ ശ്രമിച്ചിരുന്നു. താന്‍ അമേരിക്കയില്‍ ആയതിനാല്‍ തന്റെ നേരെ വധശ്രമമുണ്ടായില്ല. രഞ്ജി തോമസിനു നേരെയുണ്ടായ വധശ്രമത്തെക്കുറിച്ച് ഇവര്‍ നേരത്തേ പൊലീസിനു മൊഴി നല്‍കിയിരുന്നു. ജോളി നല്‍കിയ അരിഷ്ടം കുടിച്ച രഞ്ജി അവശയായെന്നും കണ്ണില്‍ മഞ്ഞവെളിച്ചം കണ്ടെന്നുമായിരുന്നു രഞ്ജി പൊലീസിനു നല്‍കിയ മൊഴി. ലീറ്റര്‍ കണക്കിനു വെള്ളം കുടിച്ച ശേഷമാണു സാധാരണനിലയിലായത്. രഞ്ജിയുടെ മകളെയും ജോളി വധിക്കാന്‍ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.

നാട്ടില്‍ ലീവിനു വരുമ്പോള്‍ പൊന്നാമറ്റം വീട്ടില്‍ താമസിക്കാറില്ല. ഭാര്യാവീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് താമസിച്ചിരുന്നതെന്നും റോജോ പറഞ്ഞു. ജീവിച്ചിരിക്കുന്നവര്‍ക്കും ആത്മാക്കള്‍ക്കും നീതി കിട്ടണം. പരാതി കൊടുത്താല്‍ തിരികെ വരാനാകുമോ എന്ന പേടി ഉണ്ടായിരുന്നു. കേസ് പിന്‍വലിപ്പിക്കാന്‍ ജോളി സമ്മര്‍ദ്ദം ചെലുത്തിയെന്നും റോജോ പറഞ്ഞു.

അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി കെ.ജി.സൈമണില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും റോജോ മാധ്യമങ്ങളോട് പറഞ്ഞു. തുടക്കത്തില്‍ ചില സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ല. എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും റോജോ പറഞ്ഞു.

കേസിലെ പ്രതികളെ ഇന്ന് താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി(രണ്ട്) യില്‍ ഹാജരാക്കും. റിമാന്‍ഡിലായിരുന്ന മുഖ്യ പ്രതി ജോളി മറ്റു പ്രതികളായ എം.എസ് മാത്യ, പ്രജികുമാര്‍ എന്നിവരെ കഴിഞ്ഞ 10നാണ് കോടതി തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്.
റോയി തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. എന്നാല്‍ ഇതിനു ശേഷം ടോം തോമസ്, അന്നമ്മ, മാത്യു മഞ്ചാടിയില്‍, സിലി, കുഞ്ഞ് ആല്‍ഫൈന്‍ എന്നിവരുടെ മരണവും പൊലീസ് കൊലപാതകമാണന്ന് കണ്ടെത്തി പുതിയ 5 കേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഈ കേസുകളുടെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡി കാലാവധി നീട്ടി കിട്ടാന്‍ ഇന്ന് അപേക്ഷ നല്‍കും.

അതേസമയം വ്യാജ ഒസ്യത്ത് കേസില്‍ ജയശ്രീയുടെ പങ്കിനെക്കുറിച്ച് ജില്ലാ കലക്ടര്‍ അന്വേഷിക്കും. ജയശ്രീയോടും മുന്‍ വില്ലേജ് ഓഫീസര്‍മാരോടും ഹാജരാവാന്‍ കലക്ടര്‍ സാംബശിവറാവു നിര്‍ദേശം നല്‍കി.

koodathayi murder case follow up. rojo against jolly



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  25 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  25 days ago
No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  25 days ago
No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  25 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  25 days ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 21 ന്

Kuwait
  •  25 days ago
No Image

കെഎസ്ആ‌ർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും

Kerala
  •  25 days ago
No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  25 days ago
No Image

സന്തോഷ് ട്രോഫിയില്‍ ​സന്തോഷ തുടക്കവുമായി കേരളം

Football
  •  25 days ago
No Image

സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍

Kerala
  •  25 days ago