സ്പിരിറ്റില്‍ മുങ്ങി കരുനാഗപ്പള്ളി; പിടികൂടാനാകാതെ എക്‌സൈസ്
കരുനാഗപ്പള്ളി: കാരുനാഗപ്പള്ളി മേഖല സ്പിരിറ്റില്‍ മുങ്ങിയതോടെ രാഷ്ട്രീയ സമ്മര്‍ദ്ധത്തില്‍പ്പെട്ട് എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് എക്‌സൈസ് സംഘം. വന്‍ സ്പിരിറ്റ് വേട്ടക്കുശേഷം ബ്രാഞ്ച് സെക്രട്ടറിയേയും പാര്‍ട്ടി മെമ്പറെയും പുറത്താക്കി സ്പിരിറ്റ് കേസില്‍ നിന്നും തടിയൂരാനുള്ള സിപിഎം ശ്രമം വിവാദമായിക്കഴിഞ്ഞു. ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടില്‍ നിന്നും വാഹനത്തില്‍ നിന്നും സ്പിരിറ്റ് പിടിച്ച കേസിലാണ് മുഖം രക്ഷിക്കാന്‍ നേതാക്കള്‍ നെട്ടോട്ടമോടുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് കല്ലേലി ഭാഗത്ത് എക്‌സൈസ് സംഘം നടത്തിയ വാഹനപരിശോധനയില്‍ ക്വാളിസ് കാറില്‍ നിന്നും പത്തു കന്നാസുകളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ 330 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് സംഘം പിടികൂടുകയും വാഹനത്തിലുണ്ടായിരുന്ന തഴവ കുഴിക്കാല തറ കിഴക്കതില്‍ രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
പ്രതികളെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞ് സി.പി.എം പ്രാദേശിക നേതാക്കളും ഡി.വൈ.എഫ്.ഐ നേതാക്കളും എക്‌സൈസ് ഉദ്യോഗസ്ഥരെ വരുതിയിലാക്കാന്‍ നെട്ടോട്ടം ഓടുകയായിരുന്നുന്നു. തഴവ എ.വി.എച്ച്.എസ് ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ.്‌ഐ നേതാവുമായ എ അന്‍സാറിന്റെ എസ്‌കോര്‍ട്ടിലാണ് സ്പിരിറ്റ് സംഘം വന്നത്. എക്‌സൈസ് സംഘത്തെ കണ്ട് വാഹനത്തിലുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അഖിലും പിറകില്‍ സ്‌കൂട്ടറില്‍ വന്ന അന്‍സാറും വാഹനം റോഡില്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പിടിയിലായ രഞ്ജിത്തിനെ വിശദമായി ചോദ്യംചെയ്തതിനെ തുടര്‍ന്ന് അന്‍സാറിന്റെവീട് റെയ്ഡ് ചെയ്തു കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന 10 കന്നാസ് സ്പിരിറ്റും കൂടി പിടികൂടി. അന്‍സാറിന്റെ ഭാര്യ ജസീനയെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ എക്‌സൈസ് സംഘത്തിന് ലഭിച്ചത.് അന്‍സാറിന്റെ വീട്ടിലാണ് സ്പിരിറ്റ് സ്റ്റോക്ക് ചെയ്യുന്നതും വിതരണം ചെയ്യുന്നതും. വാഹനത്തില്‍ നിന്നും പിടികൂടിയ രഞ്ജിത്ത് തഴവ വടക്കുംമുറി കിഴക്ക് സൗത്തിലെ പാര്‍ട്ടി അംഗമാണ്. ഇവരെ രണ്ടുപേരെയും ഗുരുതരമായ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും ജില്ലാ സെക്രട്ടറി പുറത്താക്കിയതാണ് സ്പിരിറ്റ് കേസില്‍ പിടിയിലായപ്പോള്‍ തന്നെ സിപിഎം പ്രചരിപ്പിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പതിനൊന്നോടുകൂടിയാണ് കല്ലേലി ഭാഗത്തുനിന്നും സ്പിരിറ്റുമായി വന്ന വാഹനം പിടികൂടിയത്. തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍നിന്നും സ്പിരിറ്റ് കണ്ടെത്തിയതോടെ ഇവരെ കേസില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ ഉന്നതങ്ങളില്‍ നിന്നും കടുത്ത സമ്മര്‍ദമാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടിവന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നേതാക്കളുടെ ഭീഷണിയും ഫലിക്കാതെ വന്നപ്പോഴാണ് പുറത്താക്കല്‍ നാടകവുമായി സി.പി.എം ഇറങ്ങിയത്. ശൂരനാട്, കരുനാഗപ്പള്ളി ഏര്യകളിലെ പല അക്രമങ്ങള്‍ക്കും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നത് അന്‍സാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നെന്ന് സി.പി.എമ്മുകാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ഒളിവില്‍ കഴിയുന്ന അന്‍സാറിനെ സംരക്ഷിക്കുന്നത് പാര്‍ട്ടിയാണെന്നും ആക്ഷേപമുണ്ട്. രഞ്ജിത്ത് തഴവയിലെ ക്ഷേത്ര ഉത്സവത്തിന് പൊലിസിനെ ആക്രമിച്ചത് ഉള്‍പ്പെടെ നിരവധി കേസിലെ പ്രതിയാണ്. സ്പിരിറ്റുമായി പിടികൂടിയ ക്വാളിസ് കാര്‍ കരിക്കാവ് ജങ്ഷനുസമീപം കട നടത്തുന്ന പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകന്റെ ഉടമസ്ഥതയിലുള്ളതാണ.് ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികള്‍ മാത്രമാണ് എക്‌സൈസിനെ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."