യോഗയെ ജനകീയവല്‍ക്കരിച്ച് അന്താരാഷ്ട്ര യോഗാദിനാചരണം
തൊടുപുഴ: അന്താരാഷ്ട്ര യോഗാ ദിനം ജില്ലയില്‍ വിവിധ സ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുശടയും നേതൃത്വത്തില്‍ ആചരിച്ചു. ബോധവല്‍ക്കരണക്ലാസ്, യോഗാഭ്യാസം എന്നിവയും അനുബന്ധമായി നടന്നു. നെഹ്രു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യോഗ ദിനാചരണം പി.ജെ.ജോസഫ് എം.എല്‍. എ ഉദ്ഘാടനം ചെയ്തു.
ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ആഭിമുഖ്യത്തിലുളള അന്താരാഷ്ട്ര യോഗാ ദിനാചരണം ആശുപത്രി സൂപ്രണ്ട് ഡോ.ജി പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗ പ്രകൃതി ചികിത്സാ വിഭാഗം കണ്‍വീനര്‍ ഡോ. ശ്രീകാന്ത് എന്‍ പിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ യോഗാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രദീപ് ദാമോദരന്‍ യോഗാ ക്ലാസുകള്‍ നയിച്ചു.
ആശുപത്രിയിലെ യോഗാ പരിശീലന വിദ്യാര്‍ഥികളുടെ യോഗാ നൃത്തവും മുതിര്‍ന്ന പൗരന്‍മാരുടെ യോഗാ പ്രദര്‍ശനവും ഉണ്ടായിരുന്നു. ലേ സെക്രട്ടറി പി ഗീത സംസാരിച്ചു. ദിവസവും രാവിലെ ഏഴു മുതല്‍ ആശുപത്രിയിലെ യോഗാ വിഭാഗത്തില്‍ പൊതുജനങ്ങള്‍ക്കായി യോഗാ പരിശീലനം നടത്തുന്നുണ്ട്. സ്ത്രീകള്‍ക്കായി പ്രത്യേക ക്ലാസുകളുമുണ്ട്.
തൊടുപുഴ ന്യൂമാന്‍ കോളജില്‍ എന്‍സിസി, എന്‍എസ്എസ്, സ്‌പോര്‍ട്‌സ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ അന്തര്‍ദേശീയ യോഗാദിനം ആചരിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടികള്‍ രാഷ്ട്രപതിയുടെ പൊലിസ് സേനാമെഡല്‍ ജേതാവ് രതീഷ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. മാനുവല്‍ പിച്ചളക്കാട്ട് അധ്യക്ഷനായി. കായിക വിഭാഗം മേധാവി ഡോ. തോംസണ്‍ ജോസഫ്, ബര്‍സാര്‍ ഫാ. തോമസ് പൂവത്തുങ്കല്‍ എന്നിവര്‍ സംസാരിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. വിന്‍സെന്റ് ജോസഫ് നെടുങ്ങാട്ട്, എന്‍സിസി ഓഫീസര്‍ ലഫ്. പ്രജീഷ് സി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. യോഗ എന്ന ജീവനകലയുടെ വിവിധ വശങ്ങളെക്കുറിച്ച് യോഗ ഗുരു സിസ്റ്റര്‍ ഇന്‍ഫന്റ് ട്രീസാ ക്ലാസ് നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."