അടുത്തവര്‍ഷം മുതല്‍ സി.ബി.എസ്.ഇ 10, 12 പരീക്ഷകള്‍ ഫെബ്രുവരിയില്‍
ന്യൂഡല്‍ഹി: അടുത്തവര്‍ഷം മുതല്‍ സി.ബി.എസ്.ഇയുടെ 10, 12 ക്ലാസുകളിലെ പൊതുപരീക്ഷകള്‍ ഫെബ്രുവരിയില്‍ നടത്താന്‍ നീക്കം. കുറ്റമറ്റരീതിയില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരുനീക്കമെന്ന് സി.ബി.എസ്.ഇ വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ ഈ അധ്യയന വര്‍ഷത്തെ പൊതുപരീക്ഷ ഫെബ്രുവരി മധ്യത്തില്‍ തുടങ്ങി മാസാവസാനത്തോടെ അവസാനിക്കുന്ന രീതിയിലാകും ടൈംടേബിള്‍ തയാറാക്കുക. മാര്‍ച്ച് രണ്ടാംവാരത്തിലായിരുന്നു സാധാരണനിലയില്‍ സി.ബി.എസ്.ഇയുടെ 10, 12 ക്ലാസുകളിലേക്കുള്ള പൊതുപരീക്ഷ നടക്കാറുള്ളത്.
പുതിയ തീരുമാനം നടപ്പാക്കാന്‍ കഴിയുകയാണെങ്കില്‍ വലിയ നേട്ടമായിരിക്കുമെന്ന് സി.ബി.എസ്.ഇ ചെയര്‍മാന്‍ ആര്‍.കെ ചതുര്‍വേദി പറഞ്ഞു. ഏപ്രിലോടെ അവധിക്കാലം തുടങ്ങുകയാണ്. അതോടെ കഴിവുള്ള അധ്യാപകര്‍ അവധിയിലും പ്രവേശിക്കും. ഈ സാഹചര്യത്തില്‍ മാര്‍ച്ച് അവസാനം ആകുമ്പോഴേക്കും മൂല്യനിര്‍ണയത്തിന്റെ പ്രധാനഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ പ്രസിദ്ധീകരിച്ച 12ാംക്ലാസ് ഫലത്തില്‍ വ്യാപക പിഴവെന്ന് ആരോപണമുയര്‍ന്നിരുന്നു. മാര്‍ക്ക് കൂട്ടുന്നതിലെ പിഴവുകാരണം നിരവധി വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞമാര്‍ക്കാണ് ലഭിച്ചത്. ഇതേതുടര്‍ന്ന് പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷനല്‍കിയ നിരവധിപേര്‍ക്ക് മാര്‍ക്ക് കൂടുകയുമുണ്ടായി.
ഡല്‍ഹി, ചണ്ഡിഗഡ്, മുംബൈ മേഖലകളിലാണ് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നത്. പുനര്‍മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക് കൂടിയതിനാല്‍ ഇതിനായുള്ള അപേക്ഷ കുന്നുകൂടുകയുംചെയ്തു. മൂല്യനിര്‍ണയത്തിലെ അപാകത ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹരജിയും എത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് നേരത്തെ പരീക്ഷ നടത്തി കുറ്റമറ്റ രീതിയില്‍ മൂല്യനിര്‍ണയം നടത്താന്‍ സി.ബി.എസ്.ഇ തീരുമാനിച്ചത്. അതേസമയം, ആരോപണം സംബന്ധിച്ച് അന്വേഷിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങുന്ന സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ മൂല്യനിര്‍ണയത്തില്‍ പിഴവുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ചതുര്‍വേദി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."