കൊലപാതക ശ്രമ കേസിലെ പ്രതി പിടിച്ചുപറി കേസില്‍ അറസ്റ്റില്‍
നിലമ്പൂര്‍: കൊലപാതക ശ്രമകേസില്‍ ഉള്‍പ്പെട്ട യുവാവ് പിടിച്ചുപറി കേസില്‍ പൊലിസില്‍ കീഴടങ്ങി. ചന്തക്കുന്ന് സ്വദേശി പൂളകുളങ്ങര ഷബീബ് റഹ്മാനാണ് (26) നിലമ്പൂര്‍ സി.ഐ കെ.എം.ബിജു മുമ്പാകെ കീഴടങ്ങിയത്.
ഇപ്പോള്‍ വല്ലപ്പുഴയില്‍ വാടക വീട്ടില്‍ താമസിച്ചുവരികയാണ്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കീഴടങ്ങിയത്. ജുലൈ 20 ന് നിലമ്പൂരിലെ ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി 16,000 രൂപ കവര്‍ന്ന സംഭവത്തിലെ പിടിച്ചുപറി കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായത്. ഈ കേസില്‍ മൂന്ന് പ്രതികളാണുണ്ടായിരുന്നത്. കാളികാവ് സ്വദേശി സൈഫുദ്ദീന് എന്ന ഗുണ്ടറാവു (30) നേരത്തെ അറസ്റ്റിലായിരുന്നു. കേസിലെ മറ്റൊരു പ്രതി മലപ്പുറം സ്വദേശി ആരൂണ്‍ ഒളിവിലാണ്. കോണ്‍ഗ്രസ് ഓഫിസില്‍ കൊല്ലപ്പെട്ട രാധയെ മുന്‍പ് വധിക്കാന്‍ ശ്രമിച്ച കേസിലും നിലമ്പൂരിലെ ബാറില്‍ സംഘര്‍ഷമുണ്ടാക്കി കത്തിവീശി വധിക്കാന്‍ ശ്രമിച്ചുവെന്ന കേസിലും പ്രതിയാണിയാളെന്ന് പൊലിസ് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."