HOME
DETAILS
MAL
ജലീല്‍ അഴിമതി നടത്തിയെന്ന് വ്യക്തമായി: രാജി വെക്കണമെന്ന് ചെന്നിത്തല
backup
November 14 2018 | 09:11 AM
തിരുവനന്തപുരം: ബന്ധു നിയമനവിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ അഴിമതി നടത്തിയെന്ന് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മൗനം വെടിയണം. ജലീല്‍ രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ബന്ധു കെടി അദീബിനെ നിയമിക്കാന്‍ മന്ത്രി നേരിട്ട് ഇടപെട്ടുവെന്ന പി.കെ ഫിറോസിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവു വരുത്താന്‍ മന്ത്രി നേരിട്ട് കുറിപ്പ് നല്കിയതിന്റെയും വകുപ്പു സെക്രട്ടറിയായ എ ഷാജഹാന് ഇതിന് വിയോജനക്കുറിപ്പ് നല്കിയതിന്റെയും തെളിവുകള്‍ ഫിറോസ് പുറത്തുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."