HOME
DETAILS

പകര്‍ച്ചപനി: സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ സഹായിക്കും

  
backup
June 22 2017 | 20:06 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%ae%e0%b5%86

തിരുവനന്തപുരം: പകര്‍ച്ചപനിയുടെ പശ്ചാത്തലത്തില്‍ കലക്ടര്‍ എസ്. വെങ്കടേസപതിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്വാകര്യ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ അടിയന്തര യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു.
  സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ യോഗത്തില്‍ ധാരണയായി.  
കൃത്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും കൊതുക നശീകരണ പ്രവര്‍ത്തനങ്ങളിലും രോഗം വന്നവരുടെ ചികിത്സയിലും മറ്റ് തുടര്‍ പ്രവര്‍ത്തനങ്ങളിലും സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരും പി.ജി വിദ്യാര്‍ഥികളും വിവിധ വിഭാഗങ്ങളിലെ മറ്റ് ജീവനക്കാരും സജീവമായി പങ്കെടുക്കും.
    രോഗം വരാനുള്ള സാധ്യതകളെപ്പറ്റിയും രോഗം വന്നാലുള്ള ചികിത്സയെപ്പറ്റിയും പൊതുസമൂഹം മനസിലാക്കേണ്ടതുണ്ടെന്ന് ഡോക്ടടര്‍മാര്‍ പറഞ്ഞു.
 സ്വയം ചികിത്സ ഒഴിവാക്കി കൃത്യസമയത്ത് ഡോക്ടര്‍മാരുടെ സേവനം തേടണം.  
ഉറവിടത്തില്‍ തന്നെ കൊതുകിനെ നശിപ്പിക്കേണ്ടതുണ്ടെന്നും മിക്കയിടങ്ങളിലും വീടുകള്‍ക്കുള്ളില്‍ തന്നെയാണ് കൊതുകുകള്‍ വളരുന്നതെന്നും അത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും ഡോക്ടടര്‍മാര്‍ പറഞ്ഞു.
ഡി.എം.ഒ ജോസ്. ജി. ഡിക്രൂസ്, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ തോമസ് മാത്യു, വട്ടപ്പാറ എസ്.യു.റ്റി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോയ് ഫിലിപ്പ്, ഗോകുലം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി. ഗിരിജ, കാരക്കോണം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.വി ഇന്ദിര, നഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സ്വപ്ന, എ.ഡി.എം ജോണ്‍ വി. സാമുവല്‍ യോഗത്തില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago