HOME
DETAILS
MAL
മഴയില്‍ കുതിര്‍ന്ന് വോട്ടെടുപ്പ്: കൂടുതല്‍ പോളിങ് അരൂരില്‍, കുറവ് എറണാകുളത്ത്
backup
October 21 2019 | 13:10 PM
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുമ്പോള്‍ മഴ പോളിങിനെ ബാധിച്ചുവെന്ന് വ്യക്തം. കനത്ത മഴയില്‍ മുങ്ങിയ എണറാകുളം മണ്ഡലത്തിലാണ് കുറഞ്ഞ പോളിങ് ശതമാനം. വൈകിട്ട് ആറേകാലിനുള്ള റിപ്പോര്‍ട്ട് പ്രകാരം 56.08 ശതമാനം പോളിങ്ങാണ് എറണാകുളത്ത് രേഖപ്പെടുത്തിയത്.
അതേസമയം, അരൂരില്‍ കനത്ത പോളിങ് രേഖപ്പെടുത്തി. അഞ്ച് മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയതും അരൂരില്‍ തന്നെ. 77.89 ശതമാനം പേര് വോട്ട് ചെയ്തുവെന്നാണ് കണക്ക്.
മറ്റു മണ്ഡലങ്ങളിലെ പോളിങ് ശതമാനം
മഞ്ചേശ്വരം- 73.65 ശതമാനം
കോന്നി-69.23 ശതമാനം
വട്ടിയൂര്‍ക്കാവ്- 62.3 ശതമാനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."