കേരളത്തിലെ ജയിലിലേക്ക് മാറ്റണമെന്ന് വാഗമണ്‍ സിമി ക്യാംപ് കേസിലെ പ്രതികള്‍
കൊച്ചി: വാഗമണ്‍ സിമി ക്യാംപ് കേസില്‍ വിചാരണ നേരിടുന്ന 11 പ്രതികള്‍ തങ്ങളെ ഭോപ്പാല്‍ ജയിലില്‍നിന്ന് കേരളത്തിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. നിരോധിക്കപ്പെട്ട സംഘടനയായ സിമിയുടെ പേരില്‍ വാഗമണില്‍ രഹസ്യയോഗം ചേര്‍ന്നുവെന്ന കേസില്‍ പ്രതികളായ ഇവര്‍ ഇന്‍ഡോര്‍ ബോംബ് സ്‌ഫോടനക്കേസ്, അഹമ്മദാബാദ് സ്‌ഫോടനക്കേസ്, പാനായിക്കുളം കേസ് തുടങ്ങിയവയിലും പ്രതികളാണ്. പാനായിക്കുളത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി യോഗം ചേര്‍ന്ന കേസില്‍ വിയ്യൂര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചിരുന്ന ശാദുലിയെയും മുഹമ്മദ് അന്‍സാറിനെയും അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ ഗുജറാത്തിലെ സബര്‍മതി ജയിലിലേക്ക് മാറ്റി.
മറ്റു പ്രതികളും ഇതേകേസില്‍ സബര്‍മതി ജയിലിലുണ്ടായിരുന്നു. വാഗമണ്‍ കേസില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ വിചാരണ തുടങ്ങിയെങ്കിലും മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്‌ഫോടനക്കേസില്‍ ഇവരെ കോടതി ശിക്ഷിച്ചു. തുടര്‍ന്ന് പ്രതികളെ ഭോപ്പാലിലെ ജയിലിലേക്ക് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."