HOME
DETAILS

'വെളിച്ചം വിതറിയ അമ്പതാണ്ട്'; അന്‍വരിയ്യ ഗോള്‍ഡന്‍ ജൂബിലി, ലോഗോ പ്രകാശനം ചെയ്തു

  
backup
October 22 2019 | 15:10 PM

5643463313131

പൊട്ടച്ചിറ: 'വെളിച്ചം വിതറിയ അമ്പതാണ്ട്' എന്ന പ്രമേയവുമായി 2020 ഫെബ്രുവരി 6 മുതല്‍ 10 വരെ നടക്കുന്ന അന്‍വരിയ്യ അറബിക് കോളേജിന്റെ ഗോള്‍ഡന്‍ ജൂബിലി 2020 ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.1969 ല്‍ സ്ഥാപിതമായ അന്‍വരിയ്യ യുടെ സ്ഥാപകര്‍ അജ്മീര്‍ ഫഖീര്‍ മീരാന്‍ ഔലിയ,പൊട്ടച്ചിറ ഫാത്തിമ ബീവി എന്നിവരുടെ ഉറൂസ് മുബാറകും ഈ ദിവസങ്ങളില്‍ നടത്തപ്പെടുന്നു.

സമ്മേളനത്തിന്റെ സംസ്ഥാന തല പ്രചരണ ഉദ്ഘാടനം ഈ വരുന്ന ഒക്ടോബര്‍ 26 രാവിലെ പത്ത് മണിക്ക് മലപ്പുറം സുന്നി മഹലില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.

 

പാണക്കാട് വെച്ച് നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ അന്‍വരിയ്യ പ്രിന്‍സിപ്പളും സമസ്ത മുശാവറ അംഗവുമായ ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, അന്‍വരിയ്യ ജനറല്‍ സെക്രട്ടറി ഖാസി സി മുഹമ്മദ് മുസ്ലിയാര്‍, സി എ എം എ കരീം സാഹിബ്, അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി, മരക്കാര്‍ മൗലവി മാരയമംഗലം, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അഷ്‌റഫ് അന്‍വരി പൈങ്കണ്ണിയൂര്‍, കൊളത്തൂര്‍ കുഞ്ഞിമുഹമ്മദ് ഫൈസി,അഡ്വ മുഹമ്മദലി മാറ്റാംതടം, കെ അബൂബക്കര്‍, ബഷീര്‍ ഹാജി, സുലൈമാന്‍ ഹാജി, എ മുഹമ്മദലി തെയ്യോട്ട്ചിറ , റസാഖ് വാഫി മാവുണ്ടിരിക്കടവ് , നിയാസ് കൊപ്പം, അന്‍സാര്‍ അന്‍വരി പള്ളിക്കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago