ഗുരുവായൂര്‍ ദേവസ്വം താല്‍ക്കാലിക ക്ലറിക്കല്‍ തസ്തിക; ഉദ്യോഗാര്‍ഥികളുടെ ബാഹുല്യം മൂലം തിക്കും തിരക്കും
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തില്‍ താല്‍ക്കാലിക ക്ലറിക്കല്‍ തസ്തികയില്‍ കൂടിക്കാഴ്ചക്ക് ക്ഷണിച്ചപ്പോള്‍ ഉദ്യോഗാര്‍ഥികളുടെ ബാഹുല്യം മൂലം തിക്കും തിരക്കും അനുഭവപ്പെട്ടു.
179 ദിവസത്തെ ജോലിയ്ക്ക് 16 ക്ലര്‍ക്കുമാരെയാണ് ദേവസ്വം നിയമിക്കുന്നത്. ഇതിനായി ആയിരത്തിത്തിലേറെ പേരാണ് എത്തിയത്. ഇന്നലെ രാവിലെ ഗുരുവായൂര്‍ ദേവസ്വം ഓഫിസിലാണ് കൂടിക്കാഴ്ച വച്ചിരുന്നത്. രാവിലെ പത്തിന് നടക്കുന്ന കൂടിക്കാഴ്ചക്കായി രാവിലെ എട്ടുമണിയോടെത്തന്നെ ദേവസ്വം ഓഫിസിന് മന്നില്‍ വലിയ തിരക്കായിരുന്നു.
തലേന്നുവന്ന് ലോഡ്ജുമുറിയെടുത്തു താമസിച്ചവരുമുണ്ട്. പത്തിന് തുടങ്ങിയ കൂടിക്കാഴ്ച വൈകിട്ടുവരെ നീണ്ടു. ദേവസ്വത്തില്‍ നിലവിലുള്ള താല്‍ക്കാലിക ക്ലര്‍ക്കുമാരുടെ കാലാവധി തീരാന്‍ കുറച്ചു ദിവസങ്ങളേയുള്ളു. അവരെ പിരിച്ചു വിടുന്ന ഒഴിവിലേക്കാണ് താല്കാലിക നിയമനം നടത്തുന്നത്.
രാവിലെ മുതല്‍ ദേവസ്വം ഓഫിസിന് മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ദേവസ്വം ജീവനക്കാര്‍ക്കുപോലും ഓഫിസിലേക്ക് കയറിപ്പോകാനാത്തവിധം തിരക്കായിരുന്നു.
തിരക്ക് നിയന്ത്രണാതീതമായപ്പോള്‍ ദേവസ്വത്തിന്റെ ഗേറ്റ് കുറച്ചുനേരം അടച്ചിടേണ്ടി വരികയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."