ഭിന്നശേഷിക്കാര്‍ക്കായി 'നിഷ്ചിന്ത' ഗ്രാമം
കൊല്ലം: മസ്തിഷ്‌ക ഭിന്നശേഷിയുള്ള വ്യക്തികളുടെ പരിപാലനത്തിനും ആജീവനാന്ത സംരക്ഷണത്തിനും ശാരീരിക മാനസിക ഉന്നമനത്തിനുമായി പരിശീലനം നല്‍കുന്നതിനുള്ള പാലക്കാട് ലെക്കിടിക്കടുത്ത് മുളത്തൂരില്‍ 'നിഷ് ചിന്ത' എന്ന പേരില്‍ സൊസൈറ്റിക്ക് രൂപം കൊടുത്തതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാതാപിതാക്കളുടെ ഉത്കണ്ഠ അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് നിഷ്ചിന്ത ആരംഭിച്ചത്.
സ്‌പെഷ്യല്‍ സ്‌കൂള്‍, റീഹാബിലിറ്റേഷന്‍ സെന്റര്‍, ഹെല്‍ത്ത് യൂനിറ്റ്, വൊക്കേഷനല്‍ ട്രെയിനിങ് സെന്റര്‍, കളിസ്ഥലം, മെഡിറ്റേഷന്‍ ഹാള്‍, മെസ്, ഹോസ്റ്റല്‍, ഓഡിറ്റോറിയം, സ്വിമ്മിങ് പൂള്‍, കൃഷി സ്ഥലം തുടങ്ങിയവും കൂടാതെ വ്യക്തികള്‍ക്ക് അവരവരുടെ കഴിവുകള്‍ കണ്ടെത്തി വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന സൗകര്യവും നിഷ്ചിന്ത തയാറാക്കിയിട്ടുണെന്നും ഭാരവാഹികള്‍ പറഞ്ഞു. താല്‍പര്യമുള്ളവര്‍ 9497659010, 9539449009, 9497166311 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."