HOME
DETAILS

പള്ളിപ്പുറംഗ്രാമപഞ്ചായത്തില്‍ നടന്ന മോഷണ പരമ്പര; ഇരുട്ടില്‍ തപ്പി പൊലീസ്

  
backup
June 23 2017 | 19:06 PM

%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af

പൂച്ചാക്കല്‍: പള്ളിപ്പുറംഗ്രാമപഞ്ചായത്തില്‍ നടന്ന മോഷണ പരമ്പരയില്‍ തെളിവുകള്‍ ലഭിക്കാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. പൊലീസിന്റെ പൊതുസ്ഥലം മാറ്റത്തിന്റെ സമയമായതിനാല്‍ ആള്‍ ക്ഷാമവും രൂക്ഷം.
 കഴിഞ്ഞ ശനി രാത്രിയും ഞായര്‍ പുലര്‍ച്ചെയുമായാണ് ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി നാല് വീട്ടില്‍ മോഷണവും ഒട്ടേറെ വീടുകളില്‍ മോഷണ ശ്രമവും നടന്നത്.ഒരാഴ്ചയോളമായിട്ടും പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ പോലും പൊലീസിനില്ല.
  പല വിധത്തില്‍ അന്വേഷിച്ചിട്ടും രക്ഷയില്ല. പൊലീസിന്റെ രാത്രി പട്രോളിങ് ഊര്‍ജിതമല്ലാത്തതാണ് കാരണമെന്നും കഴിഞ്ഞ ദിവസം പകല്‍ പള്ളിപ്പുറം പാറേഴം കവലയില്‍ വീട്ടമ്മയുടെ കഴുത്തിലെ മാല പൊട്ടിച്ചത് പകലും മോഷ്ടാക്കള്‍ സജീവമാണെന്നതിന്റെ തെളിവാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.  
  പകല്‍ വാഹന പരിശോധന നടത്തി അതതു ദിവസത്തെ ടാര്‍ഗറ്റ് തികക്കല്‍ മാത്രമാണ് ചെയ്യുന്നതും വാഹനപരിശോധയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ച് യാത്രക്കാരനെ എസ്‌ഐയുടെ അടുത്തേക്കു വിളിപ്പിച്ച് പരിശോധിക്കുന്നെന്നും ചിലര്‍ മര്യാദയില്ലാതെ പെരുമാറുന്നെന്നും പരാതിയുണ്ട്. മോഷണ പരമ്പരകളെ തുടര്‍ന്ന് പള്ളിപ്പുറത്തെ അടക്കമുള്ള ജനങ്ങള്‍ കൂടുതല്‍ ജാഗ്രതയിലാണ്.അതേസമയം വിവിധ പൊലീസ് സ്റ്റേഷനുകളിലെ പൊതുസ്ഥലം മാറ്റത്തെ തുടര്‍ന്ന് സ്റ്റേഷന്‍ ജോലികള്‍ക്കും പട്രോളിങിനും അംഗബലം ഇല്ലാത്ത പ്രശ്‌നങ്ങളുമുണ്ട്. ഓരോ സ്ഥലത്തും ശരാശരി പത്തോളം പേര്‍ക്ക് സ്ഥലംമാറ്റമുണ്ട്.സ്ഥലംമാറ്റ നടപടികള്‍ വേഗത്തിലാക്കി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; വെണ്ണക്കര ബൂത്തില്‍ വാക്കുതര്‍ക്കം

Kerala
  •  22 days ago
No Image

ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കി

uae
  •  22 days ago
No Image

ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍

National
  •  22 days ago
No Image

വാഹന പ്രേമികള്‍ക്ക് ആവേശമായി അബൂദബി സ്‌പോര്‍ട്‌സ് കാര്‍ മീറ്റപ്പ് 

uae
  •  22 days ago
No Image

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  22 days ago
No Image

പ്രവാസിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍

Kerala
  •  22 days ago
No Image

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഐശ്വര്യയെ തൃശൂരില്‍ നിന്ന് കണ്ടെത്തി; നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍

Kerala
  •  22 days ago
No Image

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; തഞ്ചാവൂരില്‍ അധ്യാപികയെ ക്ലാസില്‍ കയറി കഴുത്തറുത്ത് കൊന്നു

National
  •  22 days ago
No Image

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴസാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  22 days ago
No Image

ആണവ യുദ്ധ ഭീതിയില്‍ യൂറോപ്പ്; ഭക്ഷണവും അവശ്യ വസ്തുക്കളും കരുതിവെക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി രാഷ്ട്രത്തലവന്‍മാര്‍ 

International
  •  22 days ago