അറസ്റ്റ് പേടിച്ച് മലകയറാതെ രാഹുല്‍ ഈശ്വര്‍ മടങ്ങി
നിലക്കല്‍: ദര്‍ശനത്തിനെത്തിയ രാഹുല്‍ ഈശ്വര്‍ അറസ്റ്റ് പേടിച്ച് മല കയറാതെ തിരിച്ചു പോയി.ശബരിമലയിലും പരിസരത്തും തമ്പടിച്ചിരിക്കുന്ന സംഘപരിവാര്‍ സംഘടനാ നേതാക്കളേയും മറ്റും കരുതല്‍ തടങ്കലിലാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നിലയ്ക്കലില്‍ നിന്നാണ് രാഹുല്‍ ഈശ്വര്‍ മടങ്ങിയത്. ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാഹുലിനെതിരെ നിലവില്‍ രണ്ട് കേസുകളുണ്ട്.
രണ്ടു ദിവസം കഴിഞ്ഞ് ഭക്തരോടൊപ്പം വീണ്ടുമെത്തുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ശബരിമലയില്‍ യുവതി പ്രവേശനം തടയാനായി ക്ഷേത്രത്തിന് 60 ദിവസവും കാവല്‍ നില്‍ക്കുമെന്ന് നേരത്തെ രാഹുല്‍ ഈശ്വര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി എല്ലാ അയ്യപ്പ ഭക്തരും ശബരിമലയിലെത്തണമെന്ന് ആഹ്വനം ചെയ്യുകയും ചെയ്തിരുന്നു.
പൊലിസ് നിര്‍ദേശം അവഗണിച്ച് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോയ ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയെ പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പട്ടികമോര്‍ച്ച നേതാവ് പി.കെ സുധീറും പൊലിസ് പിടിയിലായിരുന്നു. ശശികലയുടെ അറസ്റ്റിന്റെ പേരില്‍ ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഏതാണ്ട് പൂര്‍ണമായി തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."