നഗര പ്രദേശങ്ങളിലെ 11,222 ശൗചാലയങ്ങള്‍ പുനര്‍നിര്‍മിക്കുന്നു
മുക്കം: സംസ്ഥാനത്തെ ഞെട്ടിച്ച പ്രളയത്തില്‍ തകര്‍ന്ന നഗര പ്രദേശങ്ങളിലെ ശൗചാലയങ്ങള്‍ പുനര്‍നിര്‍മിക്കുന്നു. ഇത് ഏകദേശം 11,222 എണ്ണം വരുമെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക കണക്ക്.
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഉപയോഗശൂന്യമായ ശൗചാലയങ്ങള്‍ സെപ്റ്റിക് ടാങ്ക് സഹിതമാണ് പുതുക്കിപ്പണിയുക. പുനര്‍നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ച് ഭാരത് മിഷന്‍ (അര്‍ബന്‍) ഫണ്ട് വിനിയോഗിക്കുന്നതിന് സര്‍ക്കാര്‍ നഗരസഭകള്‍ക്ക് അനുമതി നല്‍കി. ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടറുടെ ആവശ്യ പ്രകാരമാണ് നടപടി.
അതത് നഗരസഭകളിലെ എന്‍ജിനീയര്‍മാര്‍ തയാറാക്കി നല്‍കുന്ന എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തി ഏറ്റെടുക്കുന്നതിനും ചെലവിലേക്കുമായി ഈ മിഷന്റെ വിഹിതത്തില്‍നിന്ന് 6667 രൂപയാണ് നല്‍കുക. ബാക്കി തുക നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍നിന്നും ശുചിത്വ മാലിന്യ പരിപാലനത്തിന് മാറ്റിവച്ചിരിക്കുന്ന ഫണ്ടില്‍ നിന്നുമാണ് ചെലവഴിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."