HOME
DETAILS

ഇന്ത്യയിലെ ചില വിമാനത്താവളങ്ങളില്‍ ഖത്തര്‍ റിയാല്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി

  
backup
June 23, 2017 | 8:45 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b4%bf%e0%b4%b2-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be


ദോഹ: ഇന്ത്യയിലെ ചില വിമാനത്താവള എക്‌സ്‌ചേഞ്ചുകളില്‍ ഖത്തര്‍ റിയാല്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി. എന്നാല്‍ റിസര്‍വ് ബാങ്ക് ഔദ്യോഗികമായി ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയിട്ടില്ലെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിക്കുന്നത്.
ഗോവ, ബംഗളൂരു വിമാനത്താവളങ്ങളിലെ എക്‌സ്‌ചേഞ്ചുകളില്‍ നിന്നാണ് പ്രധാനമായും പരാതി ലഭിച്ചിരിക്കുന്നത്. നേരത്തേ മംഗലാപുരം, കൊച്ചി വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്തവരും സമാനമായ പരാതി ഉന്നയിച്ചിരുന്നു.
കോഴിക്കോട് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഖത്തര്‍ റിയാല്‍ സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അങ്ങനെയൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് ഇന്ത്യന്‍ എംബസിയുടെ വിശദീകരണം. നേരത്തേ ഖത്തറിലെ ഇന്ത്യന്‍ എംബസി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ബംഗളൂരു വിമാനത്താവളത്തിലെ സെന്‍ട്രിയം എക്‌സ്‌ചേഞ്ചില്‍ ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കമുള്ളത് കാരണം ഖത്തര്‍ റിയാല്‍ സ്വീകരിക്കുന്നതല്ല എന്ന് നോട്ടിസ് പതിച്ചിരുന്നു.
ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ വ്യക്തത തേടിയതായി ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു. ഖത്തര്‍ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞേക്കുമെന്ന ഭയത്തില്‍ എക്‌സ്‌ചേഞ്ചുകളും ഡ്യൂട്ടി ഫ്രീ ഷോപ്പുകളും മറ്റും സ്വയം തന്നെ തീരുമാനമെടുക്കുന്നതായാണ് സൂചന.
എന്നാല്‍, ഖത്തറിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കുമ്പോള്‍ റിയാലിന്റെ മൂല്യം അടുത്ത കാലത്തൊന്നും കാര്യമായി കുറയാന്‍ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘ആ നമ്പർ ഇനി നിലവിലില്ല’; പിണറായി വിജയൻ ഉപയോഗിച്ചിരുന്ന ഔദ്യോഗിക മൊബൈൽ നമ്പർ റദ്ദാക്കി പൊതുഭരണ വകുപ്പ്

Kerala
  •  15 days ago
No Image

ആർ‌സി‌ബിയുടെ നായകന്മാരിൽ വിരാട് കോഹ്‌ലി തന്നെ രാജാവ്! കിരീടം നേടിക്കൊടുത്ത പട്ടീദാറും കോഹ്‌ലിക്ക് കീഴിൽ തന്നെ

Cricket
  •  15 days ago
No Image

പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയിൽ; ഉത്തര ഇസ്റാഈലിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇറാന്റെ അന്ത്യശാസനം; ബെയ്റൂട്ടിൽ തൊട്ടാൽ കനത്ത തിരിച്ചടി!

International
  •  15 days ago
No Image

ആകാശത്ത് അയാൾക്ക് ഒരേയൊരു എതിരാളി അയാൾ മാത്രം; ആരും തൊടാത്ത സിംഹാസനത്തിൽ ഇന്നും ജർമ്മനിയുടെ 'ഹെഡ് മാസ്റ്റർ

Football
  •  15 days ago
No Image

ഇൻസ്റ്റാഗ്രാം വഴി സൗഹൃദം, പെൺകുട്ടി തനിച്ചായ നേരം നോക്കി വീട്ടിലെത്തി; ജ്യൂസിൽ മയക്കുഗുളിക കലർത്തി കുടിപ്പിച്ച് പീഡനം; പ്രതി പിടിയിൽ

Kerala
  •  15 days ago
No Image

യുഎഇയിലെ പാർക്കിംഗ് പേയ്‌മെന്റുകൾ പൂർണ്ണമായും ഡിജിറ്റലാക്കുന്നു; അബുദബിയിലും ദുബൈയിലും വമ്പൻ മാറ്റങ്ങൾ

uae
  •  15 days ago
No Image

സമയം കളഞ്ഞാൽ എതിരാളികൾക്ക് കോർണർ കിക്ക്! മെസ്സി ഒപ്പിട്ട ആ കളി ഇനി നടക്കില്ല; ഫുട്ബോൾ ചരിത്രത്തെ മാറ്റിമറിക്കാൻ പുതിയ 5 സെക്കൻഡ് നിയമം!

Football
  •  15 days ago
No Image

ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ 'ക്രൗഡ് പുള്ളർ' പാർട്ടിക്ക് പുറത്തേക്കോ? തനിവഴി തേടി കെ. അണ്ണാമലൈ; തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പത്തിന് സൂചന!

National
  •  15 days ago
No Image

ഒറ്റ മഴയിൽ മുങ്ങി തലസ്ഥാനം; കടുത്ത നടപടിയുമായി സർക്കാർ; ഓടകളിൽ മാലിന്യം തള്ളിയാൽ കനത്ത പിഴയെന്ന് മന്ത്രി സി. പി. ജോൺ

Kerala
  •  15 days ago
No Image

എബോള, ഹാന്റവൈറസ് ഭീതി; യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം 

uae
  •  15 days ago