ചിറക്കല്‍ ചെറുപുഴ പദ്ധതി യാഥാര്‍ഥ്യമാകുന്നു
കയ്പമംഗലം: എടത്തിരുത്തിയുടെ കാര്‍ഷിക പെരുമ വീണ്ടെടുക്കുവാന്‍ പ്രയോജനമാകുന്ന പൈനൂര്‍ കൂത്തുമാക്കല്‍ ചിറക്കല്‍ ചെറുപുഴ പദ്ധതി യാഥാര്‍ഥ്യമാകുന്നു. മേഖലയിലെ ഉപ്പുവെള്ള ഭീഷണി ഒഴിവാക്കി ശുദ്ധജലമെത്തിക്കുന്നതാണ് ഈ പദ്ധതി. അഡ്വ. വി.എസ് സുനില്‍ കുമാര്‍ കയ്പമംഗലം എം.എല്‍.എ ആയിരിക്കെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 4.80 കോടി രൂപ ചിലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. സമീപ പ്രദേശങ്ങളായ കയ്പമംഗലം, പടിയൂര്‍, വലപ്പാട് എന്നീ പഞ്ചായത്തുകള്‍ക്ക് കൂടി ഈ പദ്ധതി പ്രയോജനകരമാണ്. പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വാഗത സംഘം രൂപീകരിച്ചു.
എടത്തിരുത്തി കെ.സി കാളിക്കുട്ടി സ്മാരക സാംസ്കാരിക നിലയത്തില്‍ നടന്ന രൂപീകരണ യോഗം ഇ.ടി ടൈസന് മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ.വി സതീഷ്, കൃഷി ഓഫീസര്‍ എം.എച്ച് മുഹമ്മദ് ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാനായി ബൈന പ്രദീപിനെയും, കണ്‍വീനറായി അഡ്വ. വി.കെ ജ്യോതി പ്രകാശിനെയും, എ.വി സതീഷിനെ ട്രഷററായും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."