അരീക്കോട്ടും ഊര്‍ങ്ങാട്ടിരിയിലും ലഹരി മാഫിയ സജീവം
അരീക്കോട്: ഊര്‍ങ്ങാട്ടിരി, അരീക്കോട് പ്രദേശങ്ങളില്‍ വിദ്യാര്‍ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് ലഹരി സംഘം വീണ്ടും സജീവമാകുന്നു.വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ പ്രധാനമായും പ്രവര്‍ത്തനം നടത്തുന്നത്. വിദ്യാലയങ്ങളില്‍ ലഹരി ഉപയോഗം വര്‍ധിച്ചതാണ് വില്പന വ്യാപകമാകാന്‍ കാരണം. നിരോധിത പാന്‍ ഉല്പന്നങ്ങള്, കഞ്ചാവ് ,ലഹരി ഗുളികകള്‍ മദ്യം ഉള്‍പ്പെടെയുള്ളവ വിദ്യാലയ പരിസരങ്ങളില്‍ വിതരണം നടത്തുന്നതായാണ് വിവരം. ലഹരി ഉപയോഗിച്ചത് വാസനിക്കാതിരിക്കാന്‍ ഒരു രൂപക്ക് ലഭിക്കുന്ന വെളിച്ചെണ്ണ ട്യൂബ് വായില്‍ ഒഴിക്കുന്ന രീതിയാണ് വിദ്യാര്‍ഥികള്‍ സ്വീകരിക്കുന്നത്. സ്കൂളിലെ മറ്റു വിദ്യാര്‍ഥികള്‍ പരാതിപ്പെടുമ്പോഴാണ് അധ്യാപകര്‍ വിവരങ്ങള്‍ അറിയുന്നത്. കഴിഞ്ഞ വര്‍ഷം പൊലിസ് നടത്തിയ പരിശോധനയില്‍ തെരട്ടമ്മലില്‍ നിന്ന് വിദ്യാര്‍ഥിനിയില്‍ ഒന്നര കിലോ കഞ്ചാവ് പിടികൂടിയിരന്നു. ഈസ്റ്റ് വടക്കും മുറി കേന്ദ്രികരിച്ചും ലഹരി വില്പന സജീവമാണ് മാവൂര്‍, ആര്.ഇ.സി പ്രദേശങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ലഹരി വസ്തുക്കള്‍ വാങ്ങാന്‍ അരീക്കോടും ഊര്‍ങ്ങാട്ടിരിയുടെ വിവിധ ഭാഗങ്ങളിലും എത്തുന്നതായാണ് സൂചന. ഇതര സംസ്ഥാനത്ത് നിന്ന് വന്‍തോതില്‍ കഞ്ചാവ് ഈ പ്രദേശങ്ങളിലേക്ക് ഒഴുകുന്നുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്. കൗമാര വിദ്യാര്‍ഥികള്‍ക്ക് പണവും ബൈക്കും നല്‍കിയാണ് ലഹരി മാഫിയ വേരുറപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."