എസ്.വൈ.എസ് മെംബര്‍ഷിപ്പ് കാംപയിന്‍ പദ്ധതികള്‍ക്ക് അന്തിമരൂപമായി
കോഴിക്കോട്: സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി ജനുവരി- ഏപ്രില്‍ മാസങ്ങളില്‍ ആചരിക്കുന്ന മെംബര്‍ഷിപ്പ് കാംപയിനിന് കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ അന്തിമരൂപം നല്‍കി. ആക്ടിവേഷന്‍ കാംപയിന്‍ എന്ന പേരില്‍ ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ 10 വരേയുള്ള കാലയളവില്‍ നടക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി ശാഖ മുതല്‍ സംസ്ഥാന കമ്മിറ്റി വരേയുള്ള ഘടകങ്ങള്‍ പുതിയ അംഗത്വ വിതരണം മാനദണ്ഡമാക്കി പുനഃസംഘടിപ്പിക്കും. ജനുവരി നാല് മെംബര്‍ഷിപ്പ് ഡേ ആയി ആചരിക്കും.
അണിചേരാം ആത്മാവിനായി, സംഘടിക്കാം സമൂഹത്തിനായി എന്ന പ്രമേയത്തില്‍ ആചരിക്കുന്ന കാംപയിന്‍ കാര്യക്ഷമമാക്കുന്നതിനായി നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ടോപ്പപ്പ് കാംപയിന്‍ ആചരിക്കും. ഓരോ ഘടകത്തിലേയും സംസ്ഥാന കമ്മിറ്റിയുടെ അദാലത്താനന്തര പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമാക്കുന്നതിനായി ടോക്യൂ ക്ലിയറന്‍സ് പദ്ധതി നടപ്പാക്കും. ശാഖാപ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി ക്രമീകരിക്കുന്നതിനുവേണ്ടി മൂന്ന് വ്യത്യസ്ത അഭിരുചികളെ മാനദണ്ഡമാക്കി തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി സിസ്റ്റം (എസ്.വൈ.എസ് ടീം ഫോര്‍ എംപവര്‍ മൂവ്‌മെന്റ് ) വിങ്ങിനെ തയാറാക്കും. ഇവരുടെ ജില്ലാതല ശില്‍പശാല ഇന്ന് മലപ്പുറം സുന്നി മഹലിലും വളവന്നൂര്‍ ബാഫഖി യതീംഖാനയിലും നടക്കും.
കൗണ്‍സില്‍ ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയുടെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മെംബര്‍ഷിപ്പ് കാംപയിന്‍ പദ്ധതി കണ്‍വീനര്‍ ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, വാക്കോട് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, മുക്കം ഉമര്‍ ഫൈസി, സി.എച്ച് മഹ്മൂദ് സഅദി, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി, പിണങ്ങോട് അബൂബക്കര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, നിസാര്‍ പറമ്പന്‍, കരീം ഫൈസി, സലാഹുദ്ദീന്‍ ഫൈസി, എസ്.കെ ഹംസ ഹാജി, ഹസന്‍ ആലംകോട്, ലത്വീഫ് ഹാജി, എ.എം ശരീഫ് ദാരിമി, സലീം എടക്കര, ഒ.എം ശരീഫ് ദാരിമി, പി.കെ മുഹമ്മദ്, കാടാമ്പുഴ മൂസ ഹാജി, കോയ നജ്മുദ്ദീന്‍ തങ്ങള്‍ സംസാരിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സ്വാഗതവും മുസ്തഫ മുണ്ടുപാറ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."