മഴ കനക്കും; മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്
മുംബൈ/പനജി : ഗോവയിലും മഹാരാഷ്ട്രയിലും ശക്തമായി പെയ്യുന്ന മഴ 'ക്യാര്‍' ചുഴലിക്കാറ്റ് കൂടി എത്തിയതോടെ കൂടുതല്‍ ശക്തി പ്രാപിക്കുന്നു. ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിയായി മാറിയേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഈ സാഹചര്യത്തില്‍ കൊ ങ്കണ്‍ മേഖലയിലെ സിന്ധുദുര്‍ഗ്, രത്നഗിരി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ തീരദേശ ജില്ലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും ഇടയുണ്ട്.
രത്നഗിരിക്ക് 190 കിലോമീറ്റര്‍ അകലെയായിരുന്നു വെള്ളിയാഴ്ച വൈകിട്ട് ഈ ചുഴലിക്കാറ്റിന്റെ സ്ഥാനം. മുംബൈയില്‍ നിന്ന് 330 കിലോമീറ്റര്‍ തെക്ക്-തെക്കുപടിഞ്ഞാറായായിരുന്നു കാറ്റ് ഈ സമയം നിലകൊണ്ടത്. ഇന്നലെ രാവിലെയോടെ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റിന്റെ ഗതിവേഗം.
കൊങ്കണ്‍ തീരത്ത് നിന്ന് അകന്ന് പോകുന്ന ചുഴലിക്കാറ്റ് ഒമാന്‍, കച്ച് മേഖലകളിലേക്ക് തിരിയാനുള്ള സാധ്യതയേറെയാണെന്നാണ് കാലാവസ്ഥാ ഗവേഷകര്‍ സൂചിപ്പിക്കുന്നത്.
മഹാരാഷ്ട്ര തീരത്തു നിന്ന് 210 കിലോമീറ്റര്‍ ദൂരെ നിന്നാണ് കാറ്റ് ശക്തിപ്രാപിച്ചു വടക്കോട്ടു നീങ്ങിയത്. പരമാവധി വേഗം മണിക്കൂറില്‍ 160 കി. മീറ്റര്‍ വരെയാകാമെന്നാണ് മുന്നറിയിപ്പ്. അതേസമയം, കാറ്റിന്റെ പ്രഭാവത്തില്‍ കര്‍ണാടകയുടെ വടക്കന്‍ ഭാഗങ്ങളിലും മഴ കനത്തു തുടങ്ങി.
മഹാരാഷ്ട്രയില്‍ അടുത്ത 24 മണിക്കൂറില്‍ 20 സെന്റിമീറ്റര്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണു പ്രവചനം. ദീപാവലി ആഘോഷത്തിനു തയാറെടുക്കുന്ന മുംബൈ നഗരത്തില്‍ അടുത്ത മൂന്ന് ദിവസം കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."