HOME
DETAILS
MAL
മണ്ണിടിച്ചില്‍ മുന്‍കൂട്ടി അറിയാന്‍ സാങ്കേതികവിദ്യ; അമൃതാ സര്‍വകലാശാലക്ക് അംഗീകാരം
backup
June 24 2017 | 20:06 PM
കൊച്ചി: മണ്ണിടിച്ചിലുണ്ടോയെന്ന് നിര്‍ണയിക്കാനും അതിനെപ്പറ്റി സൂചന നേടാനുമായി അമൃതാ സര്‍വകലാശാല നടത്തുന്ന ഗവേഷണത്തിന് അംഗീകാരമായി. മണ്ണിടിച്ചില്‍ സൂചന നല്കാന് ലോകത്താദ്യത്തെ വയര്‍ലെസ് ശൃംഖല സ്ഥാപിച്ച നേട്ടത്തിനാണ് ഇതിനെപ്പറ്റിയുള്ള നാലാം ആഗോളസമ്മേളനമായ 'വേള്‍ഡ് ലാന്‍ഡ് സ്ലൈഡ് ഫോറം'ത്തില്‍ സര്‍വകലാശാലക്ക് അംഗീകാരം നല്‍കിയത്.
മണ്ണിടിച്ചില്‍ പഠനത്തിനുള്ള അന്തര്‍ദേശീയ പദ്ധതിയായ 'ഇന്റര്‍നാഷനല്‍ പ്രോഗ്രാം ഓണ്‍ ലാന്‍ഡ് സ്ലൈഡ്സ് ' (ഐ.പി. എല്‍) സര്‍വകലാശാലക്ക് 'മണ്ണിടിച്ചില്‍ അത്യാഹിത ലഘൂകരണത്തില്‍ ആഗോള വിശിഷ്ടസ്ഥാപനം' എന്ന സ്ഥാനം നല്കിയിരിക്കുന്നു.
അമൃതാ സര്‍വകലാശാലയില്‍ 'സെന്റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ്വര്‍ക്ക്സ് ആന്‍ഡ് ആപ്ലിക്കേഷന്‍' എന്ന സെന്ററിന്റെ ഡയറക്ടറായ ഡോ. മനീഷാ സുധീര്‍ ആണ് ഇതിന് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."