HOME
DETAILS
MAL
മധ്യവയസ്ക വീട്ടിനുള്ളില്‍ വെട്ടേറ്റ നിലയില്‍
backup
November 20 2018 | 06:11 AM
ശ്രീകൃഷ്ണപുരം: വീട്ടില്‍ ഒറ്റക്ക് താമസിക്കുന്ന മധ്യ വയസ്കയെ വെട്ടേറ്റ നിലയില്‍ കണ്ടെത്തി. മണ്ണമ്പറ്റ കാഞ്ഞിരംപാറ വട്ടുപാറ വീട്ടില്‍ മമ്മിയുടെ ഭാര്യ ഫാത്തിമ (50)യെയാണ് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. 15 വര്‍ഷമായി ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് പോയതിനാല്‍ ഒറ്റക്കാണ് താമസം. വിവാഹം കഴിഞ്ഞ് ഒരു മകള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ആണ്. ബന്ധുവായ സലീം അന്വേഷിച്ച് വന്നപ്പോഴാണ് വെട്ടേറ്റ നിലയില്‍ കണ്ടത്. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ട്. വിരലടയാള വിദഗ്ധര്‍, ഫോറന്‍സിക്, ഡോഗ് സ്ക്വാഡ് എന്നിവര്‍ സ്ഥലെത്തി. ഡിവെ.എസ്.പി മുരളീധരന്റെ മേല്‍നോട്ടത്തില്‍ ശ്രീകൃഷ്ണപുരം എസ്.ഐ ശ്രീനിവാസന് ആണ് അന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."