കുമ്മനത്തിന് ഉപദേശകരെ നിയമിച്ച് ബി.ജെ.പി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മാതൃക പിന്തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മൂന്ന് ഉപദേശകരെ നിയോഗിച്ചു. ഡോ. ജി.സി.ഗോപാലപിള്ള (സാമ്പത്തികം), ഹരി എസ്. കര്‍ത്താ (മാധ്യമം), ഡോ. കെ. ആര്‍. രാധാകൃഷ്ണപിള്ള (വികസനം, ആസൂത്രണം) അധ്യക്ഷനെ സഹായിക്കാനുണ്ടാവുക. മറ്റു മേഖലകളിലും പാര്‍ട്ടി ഉപദേശകരെ നിയമിക്കാന്‍ തയ്യാറെടുക്കുന്നതായാണ് സൂചന.
ഫാക്ടിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു സാമ്പത്തിക ഉപദേശകനായി നിയമിതനായ ഗോപാലപിള്ള. കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്തു നടപ്പാക്കുന്നതും, അത് പാര്‍ട്ടിയ്ക്ക് എത്രത്തോളം രാഷ്ട്രീയനേട്ടമുണ്ടാക്കും തുടങ്ങിയ കാര്യങ്ങളില്‍ ഉപദേശനിര്‍ദേശങ്ങള്‍ ഇദ്ദേഹം നല്‍കും. ജന്മഭൂമി മുന്‍ ചീഫ് എഡിറ്ററാണ് മാധ്യമ ഉപദേശകനായി നിയമിതനായ ഹരി എസ് കര്‍ത്ത.
വിവിധ കോളേജുകളില്‍ ധനതത്വസാസ്ത്രം അധ്യാപകനായിരുന്നു വികസന, ആസൂത്രണ ഉപദേശകനായി നിയമിതനായ ഡോ. കെ ആര്‍ രാധാകൃഷ്ണപിള്ള. സംസ്ഥാന ആസൂത്രണബോര്‍ഡിന്റെ കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."