HOME
DETAILS

പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍

  
backup
August 06 2016 | 18:08 PM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf

കല്‍പ്പറ്റ: ജില്ലയിലെ ഉപരിപഠനത്തിന് അര്‍ഹത നേടിയ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി പ്രവേശനം ഉറപ്പാക്കുന്നതിന് പ്രത്യേക ക്യാംപ് സംഘടിപ്പിക്കും.
ഓഗസ്റ്റ് 10ന് വൈത്തിരി താലൂക്കില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, മാനന്തവാടി താലൂക്കില്‍ മാനന്തവാടി ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് സ്‌പോട്ട് അഡ്മിഷന്‍. അതത് താലൂക്കിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും ആവശ്യമായ ജീവനക്കാര്‍ സഹിതം ക്യാംപില്‍ ഹാജരാകണം. നിലവില്‍ ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനം ലഭിച്ചിട്ടില്ലാത്തവരും ആഗ്രഹിക്കുന്നവരുമായ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോടൊപ്പം അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി രാവിലെ 10ന് ക്യാംപില്‍ ഹാജരാവണം.
 ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നല്‍കുകയും ബാക്കി വിദ്യാര്‍ഥികളില്‍ നിന്ന് ഓപ്ഷന്‍ സ്വീകരിച്ച് അധിക സീറ്റ് അനുവദിച്ചു കിട്ടുതിനായി നടപടി കൈക്കൊള്ളുകയും ചെയ്യും. ഫോണ്‍: 04936-240151 ടോള്‍ഫ്രീ നമ്പര്‍ 10കാരാപ്പുഴ ഒരുങ്ങുന്നു, സഞ്ചാരികള്‍ക്കായി        
കല്‍പ്പറ്റ: സഞ്ചാരികള്‍ക്ക് ഓണക്കാലം ആഘോഷമാക്കാന്‍ കാരാപ്പുഴ വിനോദ സഞ്ചാര കേന്ദ്രം ഒരുങ്ങുന്നു. ഏറെ സഞ്ചാരികളെത്തുന്ന മൈസൂരുവിലെ വൃന്ദാവന്‍ മാതൃകയില്‍ വികസിപ്പിക്കുന്ന കാരാപ്പുഴ വിനോദ സഞ്ചാര കേന്ദ്രം ഓണക്കാലത്ത് ഭാഗികമായി ഉദ്ഘാടനം ചെയ്യാനുള്ള ശ്രമത്തിലാണ് ടൂറിസം വകുപ്പും കേരള ഇറിഗേഷന്‍ ഇന്‍ഫ്രാട്രക്ചര്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷനും.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. 2010ലാണ് കേന്ദ്രത്തിന്റെ വിനോദ സഞ്ചാര വികസന പരിപാടികള്‍ ആരംഭിച്ചത്. 2011ല്‍ ഒന്നാംഘട്ട പ്രവൃത്തികള്‍ക്കായി 4.92 കോടി രൂപയും രണ്ടാംഘട്ട ജോലികള്‍ക്കായി 2013ല്‍ 2.29 കോടി രൂപയും അനുവദിച്ചിരുന്നു. ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, നടപ്പാത, പാര്‍ക്കിങ് ഏരിയ, സുവനീര്‍-സ്‌പൈസസ് സ്റ്റാള്‍, അലങ്കാരദീപങ്ങള്‍ സ്ഥാപിക്കല്‍, വാട്ടര്‍ ഫൗണ്ടെയ്ന്‍, ഓപ്പണ്‍ ഓഡിറ്റോറിയം തുടങ്ങിയ പ്രവൃത്തികളാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 80 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. കുട്ടികളുടെ ഉദ്യാനം, വാട്ടര്‍ ഫൗണ്ടെയ്ന്‍, ഇന്റര്‍ലോക്ക് ഇഷ്ടിക പതിച്ച റോഡ് എന്നിവയുടെ നിര്‍മാണം, മെക്‌സിക്കല്‍ ഗ്രാസ് കാര്‍പറ്റ് വിരിക്കല്‍, ബഫലോ ഗ്രാസ് നടീല്‍ തുടങ്ങിയ പ്രവൃത്തികളാണ് നിലവില്‍ നടന്നുവരുന്നത്. കേന്ദ്രത്തിന് മോടികൂട്ടാന്‍ 35,000 ചതുരശ്ര അടി വിസ്തൃതിയില്‍ ഗ്രാസ് കാര്‍പറ്റ്, 30,000 ചതുരശ്ര അടി വിസ്തൃതിയിലാണ് മണ്ണൊരുക്കി ബഫലോ ഗ്രാസ്, 6000 മീറ്റര്‍ ഇന്റര്‍ലോക്ക് ഇഷ്ടിക പതിച്ച റോഡ് എന്നീ പ്രവൃത്തികളും നടക്കുന്നുണ്ട്. ഒരാഴ്ചക്കുള്ളില്‍ ഇവ പൂര്‍ത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതര്‍.
 അതേസമയം കാരാപ്പുഴയില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഏകദേശം നാലര ഹെക്ടറില്‍ സജമാക്കിയ റോസ്, ഡാലിയ, ജര്‍ബറ ഉദ്യാനങ്ങള്‍ കളകയറി നശിക്കുന്നെന്ന പരാതിയും പരിഹരിച്ചിട്ടുണ്ട്. ഉദ്യാനങ്ങളുടെ ഒരു വര്‍ഷത്തെ പരിപാലനച്ചുമതല പ്രദേശിക കരാറുകാരനെ ഏല്‍പ്പിച്ചിട്ടുണ്ട്. നിര്‍മാണവും ഒരു വര്‍ഷത്തെ പരിപാലനവും ഏറ്റെടുത്ത കേരള കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ മേഖല ഗവേഷണ കേന്ദ്രവുമായി ഇറിഗേഷന്‍ ഇന്‍ഫ്രാട്രക്ചര്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷനും കണക്കുകളിലെ വ്യക്തതയെചൊല്ലി കൊമ്പുകോര്‍ത്തതാണ് ഉദ്യാനങ്ങള്‍ കളകയറിയ നിലയില്‍ മാസങ്ങളോളം കിടിക്കുന്നതിനു കാരണമായത്. കാരാപ്പൂഴ ആസ്ഥാനമായി വന്‍കിട ജലസേചന പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്. 1975ല്‍ നിര്‍മാണം ആരംഭിക്കുകയും 400 കോടിയില്‍പരം രൂപ ചെലവഴിക്കുകയും ചെയ്തിട്ടും പദ്ധതി ലക്ഷ്യം കണ്ടിരുന്നില്ല. തുടര്‍ന്നാണ് കാരാപ്പുഴയിലെ സാധ്യതകള്‍ ടൂറിസം വികസനത്തിനു ഉപയോഗപ്പെടുത്താന്‍ നീക്കമാരംഭിച്ചിത്. ദേശീയപാത 212ലെ കാക്കവയലില്‍നിന്നു ആറ് കിലോമീറ്റര്‍ മാറിയാണ് കാരാപ്പുഴ. അടിസ്ഥാന സൗകര്യങ്ങളടക്കം ഇല്ലാതിരുന്നിട്ടും ദിവസവും നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. വിഭാവനം ചെയ്ത രീതിയില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയാല്‍ ദക്ഷിണേന്ത്യയിലെ എണ്ണംപറഞ്ഞ വിനോദസഞ്ചാരകേന്ദ്രമായി കാരാപ്പുഴ മാറുമെന്നാണ് കണക്കു കൂട്ടല്‍. അമ്പലവയല്‍ ഉള്‍പ്പെടെ സമീപ പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ അടിയന്തരമായി സഞ്ചാരയോഗ്യമാക്കുന്നതും റിസര്‍വോയറില്‍ സീ പ്ലെയിന്‍, സോളാര്‍ ബോട്ടിങ് സൗകര്യം ഒരുക്കുന്നതും കാരാപ്പുഴയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിനു ആക്കംകൂട്ടുമെന്നും മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.കല്‍പ്പറ്റ: വയനാടിന് അഭികാമ്യം പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനമാണെന്ന് ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍. വയനാട് ജില്ലാ പക്ഷി ഭൂപട നിര്‍മാണവുമായി ബന്ധപ്പെട്ട ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്റ് വൈല്‍ഡ് ലൈഫ് ബയോളജി, സോഷ്യല്‍ ഫോറസ്ട്രി വയനാട് ജില്ലാ വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തില്‍ പൂക്കോട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂനിവേഴ്‌സിറ്റിയില്‍ നടന്ന ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ഇന്ത്യയിലെ വളരെ പിന്നാക്കം നില്‍ക്കുന്ന ഒരു ജില്ലയാണ് വയനാട് എന്നാണ് പൊതുവെ പറയുന്നതെങ്കിലും ജൈവ വൈവിധ്യത്തിലും കാലാവസ്ഥയിലും വന്യജീവികളുടെ സമ്പുഷ്ടതയിലും വയനാട് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പ്രദേശമാണെന്ന് കലക്ടര്‍ പറഞ്ഞു. വയനാട്ടില്‍ അടുത്തകാലത്തായി നടന്നുവരുന്ന വന്‍തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും വികസനവും പരിസ്ഥിതി സൗഹൃദമായി രൂപപ്പെടുത്തിയാല്‍ മാത്രമേ വയനാടിന് ഭാവിയില്‍ പുരോഗതി കൈവരിക്കാന്‍ കഴിയൂ.
ആഗോളതാപനം വന്‍തോതിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കാരണമാകുമ്പോള്‍ ജീവിജാതികളുടെ നിരോധനം മനുഷ്യന്റെ തന്നെ നിലനില്‍പ്പിനെ അപകടപ്പെടുത്തുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ വെറ്ററിനറി ആനിമല്‍ സയന്‍സ് കോളജിന്റെ ഡീന്‍ പ്രൊ. വിജയകുമാര്‍ പറഞ്ഞു.
പക്ഷിഭൂപട നിര്‍മാണത്തിന്റെ ഭാഗമായുള്ള വിവരങ്ങള്‍ വ്യത്യസ്ഥ ഇനത്തില്‍പ്പെട്ട പക്ഷികളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന വിവരങ്ങള്‍ നല്‍കുമെന്ന് നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. നരേന്ദ്രനാഥ് വേളൂരി പറഞ്ഞു.
 സാധാരണ ജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്രീയമായ പഠന പ്രക്രിയയായി പങ്കാളികളാക്കാന്‍ പക്ഷിഭൂപടം എന്ന ജനകീയ ശാസ്ത്ര പരിപാടി സഹായിച്ചുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി.കെ. വിഷ്ണുദാസ് പറഞ്ഞു. സോഷ്യല്‍ ഫോറസ്ട്രി ഡി.എഫ്.ഒ. ഷജ്‌ന കരീം, കേരള യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ അഖില മോഹന്‍, ഡോ. ആര്‍.എന്‍ രതീഷ് സംസാരിച്ചു. സ്ഥലം മാറിപോകുന്ന കേശവേന്ദ്രകുമാറിന് ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്റ് വൈല്‍ഡ്‌ലൈഫ് ബയോളജിയുടെ മെമെന്റോ ഡോ. വിജയകുമാര്‍ സമ്മാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  19 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  19 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  19 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  19 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  19 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  19 days ago