ജി സി സി ഉച്ചകോടി അടുത്ത മാസം റിയാദില്‍; ഖത്തര്‍ ഉപരോധം ചര്‍ച്ചയാകില്ല
റിയാദ്: ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ അടുത്ത ഉച്ചകോടി സഊദി തലസ്ഥാനമായ റിയാദില്‍ നടക്കുമെന്നു സൂചന. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് കുവൈത്ത് പത്രമായ അല്‍ റായി ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ടു അനിശ്ചിതത്വത്തിലായ ജി സി സി കൂട്ടായ്മ ഖത്തര്‍ വിഷയം അവസാനിക്കുന്നതിനു മുന്‍പ് തന്നെ ഉച്ചകോടി ചേരുന്നുണ്ടെകിലും ഖത്തര്‍ വിഷയം അതില്‍ ചര്‍ച്ചയാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉച്ചകോടിയില്‍ പങ്കടുക്കുന്ന ഉന്നത തലങ്ങളെ കുറിച്ച് നിര്‍ണ്ണയങ്ങളൊന്നും തന്നെ നടന്നിട്ടില്ലെന്നും എല്ലാ സമയത്തും അവസാന നിമിഷത്തിലാണ് ഇതേ കുറിച്ചുള്ള കാര്യങ്ങള്‍ പുറത്തു വിടാറുമുള്ളതെന്നതിനാല്‍ ആരൊക്കെ പങ്കടുക്കുമെന്നു ഇത് വരെ വ്യക്തമല്ലെന്നും പത്രം വിശദീകരിച്ചു.
എങ്കിലും ഖത്തര്‍ വിഷയം ഉച്ചകോടിയില്‍ ചര്‍ച്ചയാകില്ലെന്നു വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കിയതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഖത്തര്‍ ഉപരോധത്തില്‍ ഇരു കൂട്ടര്‍ക്കുമിടയില്‍ പുതിയ അനുനയ പദ്ധതികള്‍ മുന്നോട്ടു വെക്കാനില്ലെന്നു വിവിധ നയതന്ത്ര ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിനെ കൂടാതെ, സഊദി അറേബ്യ, കുവൈത്, ബഹ്‌റൈന്‍, ഒമാന്‍, യു എ ഇ എന്നീ രാജ്യങ്ങളാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി)യിലെ അംഗ രാജ്യങ്ങള്‍. അതേസമയം, ഈ രാജ്യങ്ങളൊന്നും തന്നെ പുതിയ ഉച്ചകോടിയെ കുറിച്ചു ഔദ്യോഗിക പ്രഖ്യാപനങ്ങളോ വിശദീകരണങ്ങളോ പുറത്തു വിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."