HOME
DETAILS

മാരുതി സുസൂക്കി ബലേനോ: 20 മാസത്തിനിടെ വിറ്റത് രണ്ടു ലക്ഷം കാറുകള്‍

  
Web Desk
June 25 2017 | 22:06 PM

%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b8%e0%b5%81%e0%b4%b8%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%ac%e0%b4%b2%e0%b5%87%e0%b4%a8%e0%b5%8b-20-%e0%b4%ae%e0%b4%be


കൊച്ചി: 2015 ഒക്ടോബറില്‍ മാരുതി അവതരിപ്പിച്ച പ്രീമിയം കാറായ ബലേനോയിലൂടെ കമ്പനിക്ക് ലഭിച്ചത് വന്‍ നേട്ടം. മാരുതിയുടെ പ്രീമിയം കാറുകള്‍ വില്‍ക്കാനുള്ള ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് ബലേനോ വിറ്റഴിച്ചത്. വിപണിയിലെത്തി 20 മാസം പിന്നിടുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ രണ്ടു ലക്ഷം ബലേനോ കാറുകളാണ് വിറ്റഴിച്ചത്.
2015ല്‍ ജനീവാ മോട്ടോര്‍ ഷോയില്‍ ഐ.കെ2 കോണ്‍സെപ്റ്റ് കാറായി അവതരിപ്പിച്ച ബലേനോ അതേ വര്‍ഷം തന്നെയാണ് ഇന്ത്യന്‍ വിപണിയിലേക്കും എത്തിയത്. ആ സമയത്ത് നെക്‌സാ ഡീലര്‍ഷിപ്പുകളുടെ എണ്ണം കുറവായിരുന്നെങ്കിലും പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ബലേനോ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. വിപണിയിലെത്തി ഒരു വര്‍ഷത്തിനകം ബലേനോ വിറ്റഴിച്ചത് ഒരു ലക്ഷം കാറുകളായിരുന്നു. അതിന് ശേഷം എട്ടു മാസം കൊണ്ടാണ് ബലേനോ ഒരു ലക്ഷം കാറുകള്‍ കൂടി വിറ്റത്.
മാരുതി ബലേനോയുടെ പ്രൊഡക്ഷന്‍ വര്‍ദ്ധിപ്പിച്ചുവെങ്കിലും ആറു മുതല്‍ എട്ടു മാസം വരെ ബുക്കിങ് പീരിഡ് ഈ കാറിനുണ്ടായിരുന്നു. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ബലേനോ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനും തുടങ്ങി.
ഇന്ത്യന്‍ വിപണിയില്‍ ബലേനോയുടെ പെട്രോള്‍ വേരിയെന്റിനാണ് ഡീസല്‍ വേരിയെന്റിനേക്കാള്‍ ആവശ്യക്കാര്‍ കൂടുതല്‍. 1.2 ലിറ്റര്‍ കെ സീരിസ് പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ ഡി.ഡി.ഐ.എസ് ഡീസല്‍ എന്‍ജിനുമാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago