മോവോ ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തുന്നത് അംഗീകരിക്കാനാവില്ല, സമഗ്ര അന്വേഷണം വേണം: പി മോഹനന്‍
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധമറിയിച്ച് സി.പി.എം ജില്ലാ നേതൃത്വം രംഗത്തെത്തി. അറസ്റ്റില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ ആവശ്യപ്പെട്ടു. കേസിന്റെ വിശദാംശങ്ങള്‍ വിലയിരുത്തുന്നതിന് മുന്‍പ് തന്നെ തുടക്കത്തില്‍ യു.എ.പി.എ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
മാവോയിസ്റ്റ് വേട്ടക്കെതിരെ ലഘുലേഖ വിതരണം ചെയ്തതില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ നിയമ വിരുദ്ധ പ്രവര്‍ത്തന നിയമം (യു.എ.പി.എ) ചുമത്തിയിട്ടുണ്ട്. രണ്ടുപേരും സി.പി.എം പ്രവര്‍ത്തകരാണ്. ഇന്നലെ വൈകീട്ടോടെ പന്തീരങ്കാവില്‍ വെച്ചാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് പ്രസ്ഥാനവുമായി അറസ്റ്റിലായ രണ്ട് പേര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്
സിപിഐയും പ്രതിപക്ഷ സംഘടനകളും സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു. സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സര്‍ക്കാരിന്റെ നടപടിക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.
മാവോയിസ്റ്റ് പ്രസ്ഥാനവുമായി അറസ്റ്റിലായ രണ്ട് പേര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."