മോദി- ട്രംപ് കൂടിക്കാഴ്ച്ച ഇന്ന്; പ്രതിരോധ, തന്ത്രപ്രധാന കാര്യങ്ങള്‍ ചർച്ചയാകും
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ആദ്യ കൂടിക്കാഴ്ച്ച ഇന്ന്. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി മോദി ഇന്നലെ യു.എസിലെത്തിയിരുന്നു.ട്രംപ് യു.എസ് പ്രസിഡന്റായതിനു ശേഷം ആദ്യമായാണ് മോദി യു.എസിലെത്തുന്നത്. ഇന്ത്യയുമായി പ്രതിരോധ, തന്ത്രപ്രധാന കാര്യങ്ങളില്‍ ട്രംപ് ചര്‍ച്ച നടത്തും.കൂടിക്കാഴ്ചയില്‍ യു.എസില്‍ ഇന്ത്യക്കാര്‍ക്കെതിരായ വംശീയ അതിക്രമവും എച്ച് 1 ബി വിസാ നിയന്ത്രണവും ഭീകരവാദത്തിനെതിരായ പോരാട്ടവുമെല്ലാം ചര്‍ച്ചയായേക്കും.
പോര്‍ച്ചുഗലില്‍ നിന്ന് വാഷിങ്ടണ്‍ ഡി.സിയില്‍ എത്തിയ മോദിയെ സ്വീകരിക്കാന്‍ മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥരെത്തി.മോദിയെ ഉത്തമ സുഹൃത്ത് എന്നാണ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. മോദി യു.എസിലെത്തിയ ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയെ വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കുന്നുവെന്നും ഉത്തമ സുഹൃത്തുമായി തന്ത്രപ്രധാനമായ ചര്‍ച്ചകള്‍ നടക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. തനിക്ക് നല്കിയ ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞ മോദി വൈറ്റ്ഹൗസിലെ ചര്‍ച്ചകളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്നും ട്വീറ്റ് ചെയ്തു.
ഇന്നലെ ഇന്ത്യന്‍ സമൂഹത്തിന്റെ പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു. ചില പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെ സി.ഇ.ഒമാരുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
യു.എസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി നാളെ മോദി നെതര്‍ലന്‍ഡ്സിലേക്ക് പോകും. ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ, രാജാവ് വില്യം അലക്സാണ്ടര്‍, രാജ്ഞി മാക്സിമ എന്നിവരെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തും. നേരത്തേ പോര്‍ച്ചുഗലുമായി 11 കരാറുകളില്‍ ഒപ്പുവച്ചതിനുശേഷമാണ് മോദി യു.എസില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."