HOME
DETAILS
MAL
മിസോറാം ഗവര്‍ണറായി പി.എസ് ശ്രീധരന് പിള്ള ചുമതലയേറ്റു
backup
November 05 2019 | 08:11 AM
ഐസോള്‍: മിസോറാം ഗവര്‍ണറായി അഡ്വ. പി.എസ് ശ്രീധരന് പിള്ള ചുമതലയേറ്റു. ഐസോളിലെ രാജ്ഭവനില്‍ ഗുവാഹത്തി ചീഫ്ജസ്റ്റിസാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
സംസ്ഥാന മുഖ്യമന്ത്രി, ശ്രീധരന് പിള്ളയുടെ കുടുംബാംഗങ്ങള്‍, ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി എം.ടി രമേശ്, ബി.ജെ.പി ദേശീയ സെക്രട്ടറി സത്യകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നുള്ള നാല് ക്രിസ്ത്യന്‍ സഭാ ബിഷപ്പുമാര്‍, കൊച്ചി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ എന്നിവരും സംബന്ധിച്ചു. കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ ശ്രീധരന് പിള്ള ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെ ഉള്ള നേതാക്കളെ കണ്ടിരുന്നു. ഇന്നലെ മോസോറാമിലെത്തിയ അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് രാജ്ഭവന് സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."