HOME
DETAILS
MAL
മാധ്യമവിചാരണയ്ക്ക് നിന്നുതരില്ല; പറയാനുളളത് പൊലിസിനോട് പറയുമെന്ന് ദിലീപ്
backup
June 28 2017 | 07:06 AM
കൊച്ചി: മാധ്യമവിചാരണയ്ക്കിരിക്കാന് തനിക്ക് നേരമില്ലെന്ന് നടന് ദിലീപ്. ബ്ലാക്ക്മെയിലിങ് കേസുമായി ബന്ധപ്പെട്ട് മൊഴി നല്കാന് ആലുവയിലെത്തിയതായിരുന്നു അദ്ദേഹം. തനിക്ക് പറയാനുള്ളത് പൊലിസിനോട് പറയും. പറയാനുള്ളത് കോടതിയേയും അറിയിക്കും. വളച്ചൊടിച്ച് ഒന്നും പറയരുതെന്നും ദിലീപ് പറഞ്ഞു. താന്‍ നല്കിയ പരാതിയില്‍ മൊഴി നല്‍കാനാണ് എത്തിയതെന്നും താരം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ മൊഴി നല്കാന് ദിലീപും സംവിധായകന് നാദിര്‍ഷായും ആലുവ പൊലിസ് ക്ലബിലെത്തിയിട്ടുണ്ട്.ഇരുവരുടെയും മൊഴികള്‍ പൊലിസ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കുന്നത്. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ദിലീപിനെ ചോദ്യംചെയ്യുന്നതെന്ന് പൊലിസ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."