നിപ ബാധിച്ച് മരിച്ചെന്ന് സ്ഥിരീകരിച്ചത് 18 പേര്‍ മാത്രം; അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് 21 പേര്‍ മരിച്ചിട്ടുണ്ടെന്ന അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട് തള്ളാതെ ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആരോഗ്യവകുപ്പിന്റെ കണക്കില്‍പെടാത്ത മൂന്ന് പേരുടെ മരണം നിപ ലക്ഷണങ്ങളോടെയാണ്. എന്നാല്‍ ഇവരുടെ മരണം നിപ വൈറസ് മൂലമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇവര്‍ കണക്കുകളില്‍ നിന്നും ഒഴിവാക്കപ്പെട്ടതെന്നും കെ.കെ ശൈലജ പറഞ്ഞു.
രോഗലക്ഷണം കാണിച്ച 5 എണ്ണവും നിപ്പ തന്നെയായിരിക്കാം. പക്ഷേ, അത് നിപ്പ മരണം ആണെന്ന് ഉറപ്പിച്ച് പറയാനായിട്ടില്ല. ടെസ്റ്റ് റിസല്‍ട്ട് അനുസരിച്ച് മാത്രമേ രോഗം നമുക്ക് സ്ഥിരീകരിക്കാനാവൂ എന്നും ശൈലജടീച്ചര്‍ പറഞ്ഞു.
19 പേര്‍ക്കാണ് രോഗം ബാധിച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ . എന്നാല്‍ ആരോഗ്യവകുപ്പ് സെക്രട്ടറി കൂടി ഉള്‍പ്പെട്ട സംഘത്തിന്റെ ഗവേഷണ പഠന റിപ്പോര്‍ട്ട് അനുസരിച്ച് രോഗം ബാധിച്ചവരുടെ എണ്ണം 23 ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."