HOME
DETAILS

ഇടതു സര്‍ക്കാര്‍ ചുമത്തിയത് രണ്ടു ഡസനോളം കേസുകള്‍: യു.എ.പി.എ ഇരകള്‍

  
backup
November 06, 2019 | 11:37 AM

24-cases-rejister-uapa

 

കോഴിക്കോട്: സംസ്ഥാനത്ത് ഇടതുമുന്നണി അധികാരത്തില്‍ വന്നശേഷം രജിസ്റ്റര്‍ ചെയ്തത് രണ്ടു ഡസനിലേറെ യു.എ.പി.എ (നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം) കേസുകളെന്ന് യു.എ.പി.എ ഇരകള്‍.


ഇക്കൊല്ലം മാര്‍ച്ച് മാസത്തില്‍ മാത്രം പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത് നാല് യു.എ.പി.എ കേസുകളാണ്. യു.എ.പി.എ കേസില്‍ നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടവരാണ് വാര്‍ത്താസമ്മേളനത്തില്‍ കേസുകളുടെ വിവരവുമായി രംഗത്തെത്തിയത്. ഇപ്പോള്‍ തുടരുന്ന യു.എ.പി.എ കേസുകള്‍ മുന്‍സര്‍ക്കാരിന്റെ കാലത്തേതാണെന്ന സര്‍ക്കാരിന്റെ വാദം തള്ളുന്നതാണ് ഈ വെളിപ്പെടുത്തലുകള്‍.


പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായ ലുക്മാന്‍ പള്ളിക്കണ്ടിയെ കഴിഞ്ഞ മാര്‍ച്ച് 20നാണ് ആറളത്തെ വീട്ടില്‍വച്ച് പൊലിസ് അറസ്റ്റ് ചെയ്തത്. വയനാട്ടില്‍ സി.പി ജലീലിനെ പൊലിസ് വധിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് അന്വേഷണം ആവശ്യപ്പെട്ടതിനാലാണ് സഹോദരന്‍ സി.പി റഷീദിനെതിരേ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.


പോസ്റ്ററുകള്‍ ഒട്ടിച്ച പേരില്‍ ആറളം പൊലിസും ഇരിട്ടി പൊലിസും യു.എ.പി.എ പ്രകാരം രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 65 ദിവസമാണ് ലുക്മാന്‍ പള്ളിക്കണ്ടിയെ ജയിലില്‍ അടച്ചത്. പിന്നീട് ഹൈക്കേടതിയില്‍നിന്ന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.


തണ്ടര്‍ബാള്‍ട്ടിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ പതിക്കുകയും തന്റെ സഹോദരന്‍ കൊല്ലപ്പെട്ടപ്പോള്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടതിനാലുമാണ് യു.എ.പി.എ പ്രകാരം തന്നെ അറസ്റ്റ് ചെയ്തതെന്ന് വയനാട്ടില്‍ പൊലിസ് വെടിയേറ്റ് മരിച്ച സി.പി ജലീലിന്റെ സഹോദരന്‍ സി.പി റഷീദ് പറഞ്ഞു. പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ നേതാക്കളായ സി.പി നഹാസ്, ശ്രീകാന്ത് എന്നിവര്‍ക്കെതിരേ യു.എ.പി.എ പ്രകാരം കേസെടുത്തതും പോസ്റ്റര്‍ പതിച്ചതിന്റെ പേരിലാണ്.


റിട്ട. ജസ്റ്റിസ് ഗോപിനാഥന്‍ അധ്യക്ഷനായ കമ്മിറ്റി യു.എ.പി.എ കേസുകള്‍ പുനപ്പരിശോധിക്കുന്നതിനുള്ള കമ്മിറ്റിയല്ല. കഴിഞ്ഞ വര്‍ഷം ജനുവരി അഞ്ചുമുതലാണ് ഈ കമ്മിറ്റി നിലവില്‍ വന്നത്. ഗോപിനാഥന്‍ കമ്മിറ്റിക്ക് കേസുകള്‍ പുനപ്പരിശോധിക്കുന്നതിനുള്ള അധികാരമില്ല. സര്‍ക്കാരിനു ശുപാര്‍ശ ചെയ്യാന്‍ വേണ്ടി കേസുകള്‍ പരിശോധിക്കാമെന്നു മാത്രം. അന്യായമായ കുറ്റാരോപണങ്ങള്‍ക്കു തടയിടാന്‍ യു.എ.പി.എ നിയമത്തില്‍തന്നെ പറയുന്ന കരുതല്‍ നടപടിയാണിത്.
അതുതന്നെ കേസിന്റെ അന്വേഷണം അവസാനിച്ചശേഷമാണ് നടക്കുകയെന്ന് അവര്‍ പറഞ്ഞു.


42 യു.എ.പി.എ കേസുകള്‍ പുനപ്പരിശോധനയ്ക്ക് വിധേയമാക്കിയെന്നു പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും അവര്‍ പറഞ്ഞു.
നഹാസ് സി.പി, ശ്രീകാന്ത്, അരുവിക്കല്‍ കൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ത്യാഗത്തിന്റെ പ്രതീകങ്ങൾ'; മാതൃദിനത്തിൽ രക്തസാക്ഷികളുടെ അമ്മമാർക്ക് ആദരവുമായി യുഎഇ ഭരണാധികാരികൾ

uae
  •  17 minutes ago
No Image

ഫണ്ട് തിരിമറി കേസ്; മലയാളിയായ യു.എസ്‌ ജഡ്ജി കുറ്റക്കാരനാണെന്ന് കണ്ടെത്തി

International
  •  19 minutes ago
No Image

മോദി രാജ്യത്തെ ഏറ്റവും വലിയ നുഴഞ്ഞുകയറ്റക്കാരൻ; ബിജെപി വിശ്വാസവഞ്ചകരുടെ പാർട്ടി; മമത ബാനർജി

National
  •  28 minutes ago
No Image

ഇസ്റാഈലിൽ മലയാളി യുവാവ് മരിച്ചു; മരണകാരണം വ്യക്തമല്ല

Kerala
  •  an hour ago
No Image

മറ്റൊരു ടീമിനുമില്ലാത്ത ചരിത്രനേട്ടവുമായാണ് പഞ്ചാബിന്റെ വരവ്; രണ്ടും കൽപ്പിച്ച് അയ്യർപട!

Cricket
  •  an hour ago
No Image

യുഎഇ-ഇന്ത്യ യാത്ര: ഇൻഡിഗോ വിമാന സർവീസുകളിൽ മാറ്റം; യാത്രക്കാർക്ക് നിർദ്ദേശവുമായി അധികൃതർ

uae
  •  2 hours ago
No Image

പത്താനി കുർത്ത ധരിച്ച് ഇനി ഇവിടെ കണ്ടുപോകരുത്: പുനെയിൽ ഇഫ്താർ സംഗമത്തിനെത്തിയവർക്ക് നേരെ ആൾക്കൂട്ട ആക്രമണം; 14 യുവാക്കൾക്ക് പരുക്ക്

National
  •  2 hours ago
No Image

'വീട്ടമ്മ'യല്ല, ഇനി 'തലമുറകളെ വാർത്തെടുക്കുന്നവർ'; മാതൃദിനത്തിൽ വിപ്ലവകരമായ പ്രഖ്യാപനവുമായി ശൈഖ് ഹംദാൻ

uae
  •  2 hours ago
No Image

ഭിക്ഷാടന തട്ടിപ്പ്: അബുദബിയിൽ 118 പേർ പിടിയിൽ; ജാഗ്രത പാലിക്കാൻ പൊലിസ് നിർദ്ദേശം

uae
  •  2 hours ago
No Image

വാണിജ്യ മേഖലക്കുള്ള എൽപിജി വിഹിതം കൂട്ടി കേന്ദ്രം; വർധനവ് 20 ശതമാനം 

National
  •  2 hours ago