HOME
DETAILS

കുട്ടനാട്ടില്‍ ജലനിരപ്പുയരുന്നു; മടവീഴ്ച ഭീഷണിയില്‍ പാടശേഖരങ്ങള്‍

  
Web Desk
June 28 2017 | 18:06 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa

അമ്പലപ്പുഴ: കാലവര്‍ഷം ശക്തമായതോടെയും കിഴക്കന്‍ വെള്ളത്തിന്റെ വരവോടുകൂടി  കുട്ടനാട്ടില്‍ ജലനിരപ്പുയര്‍ന്നു. ഇതോടെ ഇന്നലെ മൂന്ന്  പാടശേഖരങ്ങളില്‍ മടവീണു. തകഴി കുന്നമ്മ പടിഞ്ഞാറ് പാടശേഖരം, എടത്വാ കൃഷിഭവന്‍ പരിധിയില്‍പെട്ട പാണ്ടങ്കരി ഊരാംവേലില്‍ പാടം,
പുളിങ്കുന്ന് കൃഷിഭവന്‍ പരിധിയില്‍ വരുന്ന അയ്യനാട് പാടശേഖരത്തുമാണ് മടവീണത്.വിത നടത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പാടശേഖരത്ത് മടവീഴ്ച ഉണ്ടായത്. തിങ്കളാഴ്ച രാത്രിയോടെ പാടശേഖരത്തിന്റെ വടക്ക് ഭാഗത്ത് നെന്മണി ചിറയില്‍ വട്ടക്കായലിനോട് ചേര്‍ന്നുള്ള തൂമ്പ് തള്ളിപ്പോകുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും പാടശേഖര സമിതിയും ചേര്‍ന്ന് ജെ.സി ബി ഉള്‍പ്പടെയുള്ള യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് മടതടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആറ് മീറ്ററോളം നീളത്തില്‍ മട പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. നിലമൊരുക്കുന്നതിനുപയോഗിച്ച ട്രാക്ടറുകളും മറ്റ് യന്ത്രോപകരണങ്ങളും വെള്ളത്തില്‍ മുങ്ങി പോയ അവസ്ഥയിലാണ്.
  ഏറെവര്‍ഷങ്ങള്‍ക്കു ശേഷമാണ് അയ്യനാട് പാടശേഖരത്ത് രണ്ടാം കൃഷിക്കായുള്ള തയാറെടുപ്പ് നടന്നത്. പാടശേഖരത്തിന്റെ വിശാലമായ പുറംബണ്ടുകളുടെ ബലക്ഷയം  ഇവിടെ രണ്ടാം കൃഷി ചെയ്യുന്നതിന് തടസമാവുകയായിരുന്നു. കുട്ടനാട് പാക്കേജില്‍പെടുത്തി 16 കോടി രൂപ വിനിയോഗിച്ച് പുറംബണ്ട് നിര്‍മിക്കുന്ന പ്രവര്‍ത്തനം മുക്കാല്‍ പങ്കോളം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇപ്പോള്‍ രണ്ടാം കൃഷി ചെയ്യാനുള്ള തയാറെടുപ്പുമായ് പാടശേഖര സമിതി മുന്നോട്ട് പോയത്. വെള്ളംവറ്റിച്ച ശേഷം ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഒരുക്കം അവസാന ഘട്ടത്തിലെത്തിയിരിക്കുകയായിരുന്നു.
രണ്ടിന് വിതനടത്തുന്നതിന് വിത്തും എത്തിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ മട വീണത്. നിലമൊരുക്കാനുപയോഗിച്ച ട്രാക്ടറുകളും വെള്ളത്തില്‍ മുങ്ങിപ്പോയിരിക്കുന്നു. ഉദേശം 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കൃഷി ഓഫീസര്‍ പറഞ്ഞു. തുടര്‍ നടപടി സ്വീകരിക്കാന്‍ പാടശേഖര സമിതി അടിയന്തിര യോഗം ചേര്‍ന്നു.
വിതക്കാന്‍ ഒരാഴ്ച മാത്രം അവശേഷിക്കെയാണ് തകഴി കുന്നമ്മ പടിഞ്ഞാറ് പാടശേഖരത്ത് ഇന്നലെ പുലര്‍ച്ചെയോടെ മട വീണത്. 125 ഏക്കറുള്ള ഇവിടെ 60 ഓളം കര്‍ഷകരാണുള്ളത്. വിതയക്കാനായി പാടശേഖരത്ത് ജോലി നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മട വീണത്. ഇതു മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു.
എടത്വാ കൃഷിഭവന്‍ പരിധിയില്‍പെട്ട പാണ്ടങ്കരി ഊരാംവേലില്‍ പാടശേഖരത്തും മടവീണു. വിതയിറക്കി അറുപത് ദിവസം പിന്നിട്ട രണ്ടാംകൃഷിയാണ് മടവീഴ്ചയില്‍ മുങ്ങിയത്. ഇന്നലെ രാവിലെ മഴ പെയ്തുകൊണ്ടിരിക്കുമ്പോഴാണ് സംഭവം.
പാടശേഖര ബണ്ടിലെ കലുങ്ക് പാലത്തിന് താഴെയാണ് മടവീഴ്ചയുണ്ടായത്. കര്‍ഷകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മണിക്കൂറുകള്‍ക്കകം ഊരാംവേലില്‍ പാടം വെള്ളത്തില്‍ മുങ്ങി. മുപ്പതര ഏക്കര്‍ വിസ്തൃതിയുള്ള പാടത്ത് 12 കര്‍ഷകരാണ് വിതയിറക്കിയിരുന്നത്. കര്‍ഷകര്‍ക്ക് ആറ് ലക്ഷത്തോളം രൂപ നഷ്ടമായതായി കണക്കാക്കുന്നു. മടവീഴ്ചയെ തുടര്‍ന്ന് എടത്വാ വില്ലേജ് ഓഫീസര്‍ സുബാഷ്, പഞ്ചായത്ത് അംഗങ്ങളായ ശ്യാമള രാജന്‍, ബെറ്റി ജോസഫ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
എടത്വാ കൃഷിഭവനിലെ മൂന്നുപാടങ്ങള്‍ കൂടി വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചുങ്കം-ഇടചുങ്കം, കിളിയംവേലില്‍, ദേവസ്വം വരമ്പിനകം കിഴക്ക് എന്നീപാടങ്ങള്‍ മഴവെള്ളത്തില്‍ ഏറെക്കുറെ മുങ്ങി. മഴ തുടര്‍ന്നാല്‍ മൂന്നുപാടങ്ങളും വെള്ളത്തിലാകാനാണ് സാധ്യത. ഇന്നലെ പകല്‍ കാലവര്‍ഷം അല്പം ശമിച്ചെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് നദിയിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത

uae
  •  7 minutes ago
No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  38 minutes ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  an hour ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  an hour ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  2 hours ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  2 hours ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  3 hours ago
No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  3 hours ago
No Image

ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്‌റാഈല്‍

International
  •  3 hours ago


No Image

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു

National
  •  4 hours ago
No Image

പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു

Kerala
  •  5 hours ago
No Image

സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും 

Kerala
  •  5 hours ago
No Image

'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി

International
  •  6 hours ago