
നാവികസേന ഒരുക്കിയത് സാഹസികപ്രകടനങ്ങളുടെ നേര്‍ക്കാഴ്ച
കൊച്ചി: നാട്ടില്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനവുമായി ഓടിയെത്തുന്ന നാവികസേനയുടെ മറ്റൊരു മുഖമാണ് ഇന്നലെ അറബിക്കടലില്‍ കണ്ടത്.
നാവികസേനയുടെ നാല് പടക്കപ്പലുകളും ഒരു പായ്ക്കപ്പലും രണ്ട് വിമാനങ്ങളും ഒരു ഹെലികോപ്റ്ററും ചേര്‍ന്നുതീര്‍ത്ത സാഹസിക പ്രകടനങ്ങള്‍ മണിക്കൂറുകള്‍ നീണ്ടുനിന്നു. തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ രാജ്യാതിര്‍ത്തിക്കുപുറത്ത് പുറംകടലിലെ പ്രത്യേക സാമ്പത്തിക മേഖലയിലായിരുന്നു നാവികസേന സതേണ്‍ കമാന്‍ഡന്റ് ചീഫ് സ്റ്റാഫ് ഓഫിസര്‍ കമാന്‍ഡര്‍ ദീപക് കുമാറിന്റെ നിര്‍ദേശപ്രകാരം അഭ്യാസപ്രകടനങ്ങള്‍ നടത്തിയത്. കടലില്‍ അകപ്പെട്ടുപോയ വ്യക്തിയെ ഹെലികോപ്റ്ററിലെത്തി രക്ഷപ്പെടുത്തുക, ഓടിക്കൊണ്ടിരിക്കുന്ന ഒരു കപ്പലില്‍ നിന്ന് ആളുകളെ മറ്റൊരു കപ്പലിലേക്ക് മാറ്റുക, ഓടുന്ന കപ്പലിലേക്ക് സേനയുടെ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുക, ടേക്ക്ഓഫ് ചെയ്യുക, അനുവാദമില്ലാതെയോ സംശയകരമായോ കാണുന്ന കപ്പലുകളും ബോട്ടുകളും സായുധസേന പരിശോധിക്കുന്ന രീതി, കപ്പലിലെ തീ നിയന്ത്രണവിധേയമാക്കല്‍, കടല്‍ക്കൊള്ളക്കാരുടെ കൈയില്‍ അകപ്പെടുന്ന കപ്പലിനെ മോചിപ്പിക്കല്‍... ഇങ്ങനെ നീളുന്നു സാഹസികപ്രകടനങ്ങള്‍.
നാവികസേനയുടെ ഐ.എന്‍.എസ് തീര്, ഐ.എന്‍.എസ് സുജാത, ഐ.എന്‍.എസ് സുനൈ, കോസ്റ്റ് ഗാര്‍ഡിന്റെ സാരഥി, പായ്ക്കപ്പല്‍ സുദര്‍ശനി എന്നിവ ഉള്‍പ്പെടുന്ന നാവികസേനയുടെ ഫസ്റ്റ് ട്രെയിനിങ് സ്ക്വാഡാണ് അഭ്യാസപ്രകടനങ്ങള്‍ക്കായി കടലില്‍ സജ്ജമായത്. കൂടാതെ പെട്രോള്‍ വെസ്സലുകളും ഡോണിയര്‍ വിമാനങ്ങളും ചേതക് ഹെലികോപ്റ്ററുകളും കൂടി അണിനിരന്നതോടെ കടലില്‍ വെടിയൊച്ചകളോടെ സുരക്ഷയുടെ നാവികവലയം തീര്ക്കപ്പെടുകയായിരുന്നു. അഭ്യാസങ്ങള്ക്കിടയിലേക്ക് നാവികസേനയുടെ മറ്റൊരു യുദ്ധക്കപ്പലായ ഐ.എന്‍.എസ് മഗറും കൊച്ചി തുറമുഖത്തെത്തിയ ചൈനീസ് ചരക്കുകപ്പലായ യാങ് ഷാനും എത്തിയതോടെ അഭ്യാസപ്രകടനങ്ങളുടെയും നിരീക്ഷണസംവിധാനങ്ങളുടെയും ഗൗരവം കൂടി. അഭ്യാസപ്രകടനങ്ങള്‍ നടത്തുന്ന കപ്പലുകള്‍ക്ക് അധികം ദൂരെയല്ലാതെ മത്സ്യബന്ധനത്തില്‍ എര്‍പ്പെട്ടിരിക്കുന്ന ബോട്ടുകളും സ്വതന്ത്രപാതയിലൂടെ നീങ്ങുന്ന ചരക്കുകപ്പലുകളും മറ്റൊരു ആകര്‍ഷകമായിരുന്നു.
കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത് മഹാവീര്‍ ചക്ര നേടിയ ഐ.എന്‍.എസ് തീര് ക്യാപ്റ്റന്‍ വരുണ്‍സിങ്, ഐ.എന്‍.എസ് സുനൈനയുടെ ക്യാപ്റ്റന്‍ രോഹിത് ബാച്ച്പെ, സുനൈനയുടെ എക്സിക്യൂട്ടീവ് ഓഫിസര്‍ ലെഫ്റ്റനന്റ് കമാന്‍ഡന്റ് അക്ഷയ്കുമാര്‍ രാജ്, നാവികസേന വക്താവ് കൂടിയായ കമാന്‍ഡര്‍ ശ്രീധര്‍ വാര്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം സേനാംഗങ്ങളാണ് ഉദ്യമത്തില്‍ പങ്കാളികളായത്. നാവികസേനയുടെ പ്രവര്ത്തനങ്ങളിലേക്കൊരു ജാലകം എന്ന നിലയിലാണ് സേനയുടെ അഭ്യാസപ്രകടനങ്ങള്‍ മാധ്യമങ്ങളെ കാണിക്കുന്നതെന്നും 2012ന് ശേഷമാണ് സേന മാധ്യമപ്രവര്‍ത്തകരുമായി അഭ്യാസങ്ങള്‍ക്കായി പുറംകടലിലേക്ക് പോകുന്നതെന്നും കമാന്‍ഡര്‍ ശ്രീധര്‍ വാര്യര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 2 minutes ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 12 minutes ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 18 minutes ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 34 minutes ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 41 minutes ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 8 hours ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 8 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 8 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 8 hours ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 9 hours ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 10 hours ago
സച്ചിനെയും കോഹ്ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 10 hours ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 11 hours ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 11 hours ago
തൃശൂർ അളഗപ്പനഗറിൽ കെട്ടിടം തകർന്നു വീണു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി
Kerala
• 12 hours ago
ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?
National
• 13 hours ago
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു
Kerala
• 13 hours ago
ഗില്ലാട്ടം തുടരുന്നു; തകർത്തത് ഇംഗ്ലീഷ് മണ്ണിലെ 46 വർഷത്തെ ചരിത്ര റെക്കോർഡ്
Cricket
• 13 hours ago
ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്
National
• 12 hours ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• 12 hours ago
ഭ്രഷ്ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• 12 hours ago