വിദ്യാര്‍ഥി കൊല്ലപ്പെട്ടു; ഹോങ്കോങ്ങില്‍ പ്രക്ഷോഭം ശക്തമായി
ഹോങ്കോങ്ങ് സിറ്റി: ഹോങ്കോങ്ങില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും പൊലിസും തമ്മിലെ സംഘര്‍ഷം തുടരുന്നതിനിടെ കഴിഞ്ഞദിവസം ബഹുനില കാര്‍ പാര്‍ക്കിങ് കെട്ടിടത്തിനു മുകളില്‍നിന്ന് വീണ വിദ്യാര്‍ഥി മരിച്ചു. ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ അലക് ചൗവാണ് ആശുപത്രിയില്‍ വച്ചു മരിച്ചത്.
ഈ കെട്ടിടത്തില്‍ രക്ഷതേടിയ പ്രക്ഷോഭകര്‍ക്കു നേരെ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചപ്പോഴായിരുന്നു അപകടം. അതേസമയം ഹൃദയാഘാതം മൂലമാണ് വിദ്യാര്‍ഥി മരിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ പറയുന്നു.
22കാരനായ ചൗ സമരക്കാരുടെ കൂടെയായിരുന്നു. വിദ്യാര്‍ഥിയോടുള്ള ആദരസൂചകമായി രാജ്യത്തുടനീളം ജാഗ്രതാ പരിപാടികള്‍ നടത്തി. ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുക, വിപ്ലവം വിജയിക്കട്ടെ എന്നിങ്ങനെ മുദ്രാവാക്യം മുഴക്കിയ പ്രക്ഷോഭകര്‍ ചൗവിന്റെ ചിത്രമേന്തിയ ബാനറുകളും ഉയര്‍ത്തിപ്പിടിച്ചു.
അതേസമയം, വിദ്യാര്‍ഥിയുടെ മരണത്തില്‍ കടുത്ത ഖേദം പ്രകടിപ്പിച്ച അധികാരികള്‍ മരണത്തിനിടയാക്കിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
കുറ്റവാളികളെ ചൈനക്ക് കൈമാറുന്ന വിവാദ നിയമം പിന്‍വലിച്ചെങ്കിലും രാജ്യത്ത് ചൈനാവിരുദ്ധ പ്രക്ഷോഭം ശക്തിപ്രാപിക്കുകയാണ്. ഇതുവരെ സമരക്കാരെ നേരിടാന്‍ പൊലിസ് 6,000 കണ്ടെയ്‌നര്‍ കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റുകളും ഉപയോഗിച്ചതായാണ് കണക്ക്. 3,300 പേരെ അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."