HOME
DETAILS
MAL
കോടനാട് കേസ്; രണ്ട് പ്രതികള്‍ കോടതിയില്‍ ഹാജരായി
backup
July 27 2017 | 23:07 PM
ഊട്ടി: കോടനാട് എസ്റ്റേറ്റ് ബംഗ്ലാവിലെ കാവല്ക്കാരന് ഓം ബഹദൂറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികള്‍ കോത്തഗിരി കോടതിയില്‍ ഹാജരായി. ജിതിന് റോയ്, ജംസീര് അലി എന്നിവരാണ് കഴിഞ്ഞദിവസം കോടതിയില്‍ ഹാജരായത്. ഇവര്‍ രണ്ടുപേരും കാര്‍ മോഷണ കേസില്‍ മഞ്ചേരി ജയിലില്‍ കഴിയുന്നവരാണ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികളെ പിന്നീട് മഞ്ചേരി ജയിലിലേക്ക് മാറ്റി. കേസില്‍ നേരത്തെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു.
മനോജ് സ്വാമി, സതീഷന്, കുട്ടി ബിജിന്, ഉദയകുമാര്‍, തിമ്പു എന്നിവരാണ് അറസ്റ്റിലായിരുന്നത്. ഇവര്‍ കൊയമ്പത്തൂര് സെന്‍ട്രല്‍ ജയിലിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."