HOME
DETAILS
MAL
കുടുംബ വഴക്കിനിടെ ഒരു വയസുകാരിയെ റോഡിലെറിഞ്ഞു: പിതാവ് അറസ്റ്റില്‍
backup
November 27 2018 | 08:11 AM
ചേലക്കര: കുടുംബ വഴക്കിനിടെ ഒരു വയസുകാരിയായ മകളെ ഭാര്യയുടെ കയ്യില്‍ നിന്നു പിടിച്ചു വാങ്ങി റോഡിലെറിഞ്ഞ പിതാവിനെ ചേലക്കര പൊലിസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറേ പങ്ങാരപ്പിള്ളി അള്ളന്നൂര്‍ വീട്ടില്‍ രാജഗോപാലനെയാണ് (40) അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
മദ്യലഹരിയില്‍ വീട്ടിലെത്തിയ രാജഗോപാലന്‍ ഭാര്യ സിന്ധുവുമായി വഴക്കിടുകയും സിന്ധുവിന്റെ കയ്യിലിരുന്ന മകള്‍ സാരംഗി (ഒന്ന്) യെ പിടിച്ചു വാങ്ങി റോഡിലേക്കു എറിയുകയായിരുന്നു. തെറിച്ചു വീണ കുട്ടിയ്ക്ക് ശരീരമാസകലം പരുക്കേറ്റു.
തലയിടിച്ചു വീണതിനാല്‍ കുട്ടിയ്ക്കു തലച്ചോറില്‍ രക്തസ്രാവവുമുണ്ടായി. മുളങ്കുന്നത്ത് കാവ് മെഡിയ്ക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണ്. സിന്ധുവില്‍ നിന്നു പൊലിസ് മൊഴിയെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."