HOME
DETAILS

ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി

ADVERTISEMENT
  
backup
November 28 2018 | 06:11 AM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95%e0%b4%ac%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d

ചെര്‍പ്പുളശ്ശേരി: വല്ലപ്പുഴ റയില്‍വേ ഗേറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് കളക്ഷന്‍ എന്ന സ്ഥാപനത്തില്‍ നിന്ന് സാധനങ്ങള്‍ ഇറക്കിയ ഇടനിലക്കാരനെന്ന് പറഞ്ഞെത്തിയ ആള്‍ ഇവിടെ ഉണ്ടായിരുന്ന ജീവനക്കാരിയെ കബളിപ്പിച്ച് 3500 രൂപ കവര്‍ന്നതായി പരാതി.
തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. കടയിലെത്തിയ അപരിചതനായ ആള്‍ തനിക്ക് സാധനം ഇറക്കിയതിന്റെ പണം കിട്ടാനുണ്ടെന്ന് ജീവനക്കാരിയെ ധരിപ്പിക്കുകയും തുടര്‍ന്ന് കട ഉടമയായ മുസ്തഫയെ ഫോണ്‍ ചെയ്യുകയും മുസ്തഫ പണം നല്‍കാന്‍ പറഞ്ഞുവെന്ന് ഇവിടെ ഉണ്ടായിരുന്ന ജീവനക്കാരിയെ തെറ്റുദ്ധരിപ്പിച്ചുമാണ് പണം തട്ടിയത്. പിന്നീട് ഉടമയോട് ജീവനക്കാരി കാര്യം പറഞ്ഞപ്പോഴാണ് തനിക്കാരും ഫോണ്‍ ചെയ്തിട്ടില്ലെന്നും, പണം നല്‍കാന്‍ പറഞ്ഞിട്ടില്ലെന്നും വ്യക്തമാവുന്നത്.
കടയില്‍ വന്നയാളുടെ ദൃശ്യം സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ഇയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമല്ല. ദൃശ്യങ്ങള്‍ സഹിതം കട ഉടമ മുസ്തഫ പട്ടാമ്പി പൊലിസില്‍ പരാതി നല്‍കി. മുമ്പും സമാനമായ രീതിയില്‍ വല്ലപ്പുഴയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും മുസ്തഫ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പ്രചാരണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന; എ.ഡി.ജി.പി സി.പി.എമ്മുകാരനല്ലെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  5 days ago
No Image

എ.ഡി.ജി.പി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്കെന്ത് ഉത്തരവാദിത്തമെന്ന് എം.വി ഗോവിന്ദന്‍, ഗൗരവതരമെന്ന് വി.എസ് സുനില്‍കുമാര്‍

Kerala
  •  5 days ago
No Image

കൂടിക്കാഴ്ച്ച ദുരൂഹം, എന്തിനെന്ന് വിശദീകരിക്കണം; എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കണ്ടതില്‍ എതിര്‍പ്പുമായി സി.പി.ഐ

Kerala
  •  5 days ago
No Image

എഡിജിപി അജിത്കുമാര്‍ മുഖ്യമന്ത്രിയുടെ സന്ദേശമാണ് ആര്‍എസ്എസ് നേതാവിന് കൈമാറിയതെന്ന് കെ.മുരളീധരന്‍

latest
  •  5 days ago
No Image

പീഡന പരാതി മുട്ടിൽ മരമുറിക്കേസിലെ പ്രതികാരം; പിന്നിൽ ചാനലിന്റെ ഗൂഢാലോചന, പരാതി നൽകി ഡി.വൈ.എസ്.പി ബെന്നി

Kerala
  •  5 days ago
No Image

ഇൻഡോർ-ജബൽപുർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി; രണ്ട് കോച്ചുകളിൽ അപകടം

National
  •  5 days ago
No Image

‘ആർ.എസ്.എസ് ജനറൽ സെക്രട്ടറിയെ കണ്ടു’: ഒടുവിൽ സമ്മതിച്ച് എ.ഡി.ജി.പി അജിത് കുമാർ

Kerala
  •  5 days ago
No Image

ഭിന്ന ലൈംഗികത: വിവാദ പാഠം പിന്‍വലിച്ചു

National
  •  5 days ago
No Image

ഇടഞ്ഞു തന്നെ അൻവർ; ‘പരസ്യമായി പറയാതെ മുഖ്യമന്ത്രിക്ക് പരാതി നൽകിയാൽ ഒരു ചുക്കും നടക്കില്ല

Kerala
  •  5 days ago
No Image

യുഎഇയിലെ ബറാഖ ആണവോർജ്ജനിലയത്തിൽ വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചു

uae
  •  5 days ago